KERALA

കരിപ്പൂരിൽ വൻ സ്വർണവേട്ട; മൂന്ന് കോടി രൂപ വില വരുന്ന അഞ്ച് കിലോഗ്രാം സ്വർണം പിടികൂടി

കമ്പ്യൂട്ടർ പ്രിന്ററിനുള്ളിലും വിമാനത്തിന്റെ ശുചിമുറിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലും ന്യൂട്ടല്ല സ്പ്രെഡ് ജാറിനുള്ളിലും ശരീരത്തിലുമായി ഒളിപ്പിച്ച് കടത്താൻ ശ്രമിക്കവെയാണ് പിടികൂടിയത്

ദ ഫോർത്ത് - കോഴിക്കോട്

കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്ന് കോടിയോളം രൂപയുടെ സ്വര്‍ണം പിടികൂടി. ഇന്നലെ വൈകുന്നേരവും ഇന്ന് രാവിലെയുമായി അഞ്ച് കേസുകളിൽ നിന്ന് അഞ്ച് കിലോ​ഗ്രാമോളം സ്വർണമാണ് കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോ​ഗസ്ഥർ പിടികൂടിയത്. കമ്പ്യൂട്ടർ പ്രിന്ററിനുള്ളിലും വിമാനത്തിന്റെ ശുചിമുറിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലും ന്യൂട്ടല്ല സ്പ്രെഡ് ജാറിനുള്ളിലും ശരീരത്തിലുമായി ഒളിപ്പിച്ച് കടത്താൻ ശ്രമിക്കവെയാണ് പിടികൂടിയത്. മലപ്പുറം സ്വദേശികളായ അബ്ദുൽ ആഷിഖ്, അബ്ദുൾ നിഷാര്‍, കോഴിക്കോട് സ്വദേശികളായ സുബൈര്‍, അഫ്‌നാസ് എന്നിവരാണ് പിടിയിലായത്.

എയർ അറേബ്യ വിമാനത്തിൽ ജിദ്ദയിൽ നിന്നും ഷാർജ വഴി വന്ന അബ്‌ദു‌ൽ ആഷിഖിൽ നിന്ന് 55ലക്ഷം രൂപ വിലവരുന്ന 995 ഗ്രാം തങ്കമാണ് പിടികൂടിയത്. കമ്പ്യൂട്ടർ പ്രിന്ററിനുള്ളിൽ ഒളിപ്പിച്ചാണ് അബ്ദുൽ ആഷിഖ് സ്വർണം കടത്തിയത്. എയർ ഇന്ത്യ വിമാനത്തിൽ ഷാർജയിൽ നിന്നും വന്ന അബ്‌ദുൽ നിഷാറിൽ നിന്ന് 1158 ഗ്രാം സ്വർണമിശ്രിതവും സുബൈറിൽ നിന്ന് 1283 ഗ്രാം സ്വർണമിശ്രിതവും അടങ്ങിയ 4 വീതം ക്യാപ്‌സൂളുകളാണ് പിടികൂടിയത്. ശരീരത്തിൽ ഒളിപ്പിച്ചാണ് ഇരുവരും സ്വർണം കടത്തിയത്.

മറ്റൊരു കേസിൽ ദുബായിൽ നിന്നും എയർ ഇന്ത്യ വിമാനത്തിൽ വന്ന അഫ്‌നാസിൽ നിന്നും ന്യൂട്ടല്ല സ്പ്രെഡ് ജാറിനുള്ളിൽ കലർത്തികൊണ്ടുവന്ന 45.69 ലക്ഷം രൂപ വിലയുള്ള 840.34 ഗ്രാം സ്വർണമാണ് പിടികൂടിയത്. കൂടാതെ വിമാനത്തിന്റെ ശുചിമുറിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലും സ്വര്‍ണം കണ്ടെത്തി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ