KERALA

മന്ത്രി അബ്ദുറഹ്മാനെതിരായ വിവാദ പരാമർശം: ഫാ. തിയോഡേഷ്യസിനെതിരെ കേസെടുത്തു

വികാരവിക്ഷോഭത്തില്‍ സംഭവിച്ച നാക്കുപിഴയാണെന്ന് ഫാദര്‍ തിയോഡേഷ്യസ് പ്രസ്താവനയില്‍ പറഞ്ഞു

വെബ് ഡെസ്ക്

മന്ത്രി വി അബ്ദുറഹ്‌മാനെതിരായ വിവാദ പരാമര്‍ശത്തില്‍ വിഴിഞ്ഞം സമരസമിതി കൺവീനർ ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസിനെതിരെ കേസെടുത്തു. വിഴിഞ്ഞം പോലീസാണ് കേസെടുത്തത്. അതേസമയം, പരാമർശത്തില്‍ ഫാദര്‍ തിയോഡേഷ്യസ് ഖേദം പ്രകടിപ്പിച്ചു. വികാരവിക്ഷോഭത്തില്‍ സംഭവിച്ച നാക്കുപിഴയാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

വിഴിഞ്ഞം സമരസമിതി അംഗങ്ങളും മത്സ്യത്തൊഴിലാളികളും ദേശദ്രോഹികളും രാജ്യവിരുദ്ധരുമാണെന്ന ഫിഷറീസ് വകുപ്പ് മന്ത്രി അബ്ദുറഹ്മാന്റെ പ്രസ്താവനയില്‍ സ്വാഭാവികമായുണ്ടാകുന്ന വികാരവിക്ഷോഭമാണ് അദ്ദേഹത്തിനെതിരെ നടത്തിയ പരാമർശം. അബ്ദുറഹ്മാന്‍ എന്ന പേരില്‍ തന്നെ തീവ്രവാദിയുണ്ടെന്ന പരാമർശം നിരുപാധികം പിന്‍വലിക്കുന്നു. ന്യൂനപക്ഷങ്ങള്‍ കൈകോർത്തു പ്രവർത്തിക്കേണ്ട അവസരത്തില്‍ തന്റെ പ്രസ്താവന സമുദായങ്ങള്‍ക്കിടയില്‍ ചേരിതിരിവ് ഉണ്ടാക്കാനിടയായതില്‍ ഖേദം പ്രകടിപ്പിക്കുന്നെന്നും പ്രസ്താവനയില്‍ പറയുന്നു.

മന്ത്രിയുടെ പേരില്‍ തന്നെ തീവ്രവാദിയുണ്ടെന്നും അബ്ദുറഹ്മാനാണ് ലോകം കണ്ട ഏറ്റവും വലിയ രാജ്യദ്രോഹിയെന്നുമായിരുന്നു ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസിന്റെ പരാമർശം. മുല്ലൂരില സമരവേദിക്ക് സമീപം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു പരാമർശം. മത്സ്യത്തൊഴിലാളികളുടെ മന്ത്രിയാണെന്നാണ് തങ്ങള്‍ വിചാരിച്ചിരിച്ചിരുന്നതെന്നും എന്നാല്‍ വേറെ ആർക്കോ വേണ്ടിയാണ് അദ്ദേഹം സംസാരിക്കുന്നതെന്നും തിയോഡോഷ്യസ് ആരോപിച്ചിരുന്നു.

പരാമർശം പെട്ടെന്നുണ്ടായ വികാരവിക്ഷോഭത്തില്‍ സംഭവിച്ചതാണെന്നും അത് പിൻവലിക്കുകയും അതില്‍ നിർവ്യാജം ഖേദം പ്രകടിപ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍ പ്രശ്നം അവസാനിപ്പിക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് ലത്തീൻ അതിരൂപതയും പ്രസ്താവനയില്‍ പറഞ്ഞു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ