വെടിവെച്ച് കൊന്ന പശു 
KERALA

തൃശൂരില്‍ പേവിഷബാധയേറ്റ പശുവിനെ വെടിവെച്ച് കൊന്നു

വെബ് ഡെസ്ക്

തൃശൂര്‍ പാലപ്പിള്ളി എച്ചിപ്പാറയില്‍ പേയിളകിയ പശുവിനെ വെടിവെച്ചുകൊന്നു. എച്ചിപ്പാറ ചക്കുങ്ങല്‍ ഖാദറിന്റെ പശുവിനെയാണ് കൊന്നത്. പേവിഷബാധയേറ്റെന്ന സംശയത്തെ തുടര്‍ന്ന് പശുവിനെ നിരീക്ഷിച്ച് വരികയായിരുന്നു.

രാവിലെയാണ് പശുവിന് പേയിളകിയതിന്റെ ലക്ഷണങ്ങള്‍ കാണിച്ചത്. പരിശോധനയില്‍ ഡോക്ടര്‍മാര്‍ പേവിഷബാധ സ്ഥിരീകരിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസ്, വെറ്റിനറി, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേത്യത്വത്തില്‍ പശുവിനെ വെടിവെച്ച് കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു. സംസ്ഥാനത്ത് പേവിഷബാധയേറ്റ രണ്ടാമത്തെ പശുവിനെയാണ് കൊല്ലുന്നത്. കഴിഞ്ഞ ദിവസം കണ്ണൂരിലും പശുവിനെ കൊന്നിരുന്നു.

നടാമ്പാടം ആദിവാസി കോളനിയില്‍ താമസിച്ചിരുന്ന പാറു കഴിഞ്ഞ മാസം പേവിഷബാധയേറ്റ് മരിച്ചിരുന്നു. ഇതിന് പിന്നാലെ പ്രദേശത്തെ വളര്‍ത്തു മൃഗങ്ങള്‍ക്കും പേവിഷബാധയേറ്റതായി സംശയമുണ്ടായി. വനം വകുപ്പ് ജീവനക്കാരന്റെ വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന വളര്‍ത്തു നായ രണ്ടാഴ്ച മുമ്പ് ചത്തു. പശുവിനും ലക്ഷണങ്ങള്‍ പ്രകടമായി. തുടര്‍ന്ന് അനിമല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ മൃഗങ്ങളെ നിരീക്ഷിച്ച് വരികയായിരുന്നു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മേഖലയിലെ വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് എടുക്കുകയും ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം വഞ്ചിയൂര്‍ ചിറക്കുളത്ത് പത്തോളം നായകളെ ചത്തനിലയില്‍ കണ്ടെത്തിയിട്ടുണ്ട്. വിഷം കൊടുത്ത് കൊന്നതാണെന്നാണ് പരാതി. പ്രദേശത്തെ നായകള്‍ക്ക് ഒരാള്‍ രാത്രിയിലെത്തി ഭക്ഷണം കൊടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാർശ കേന്ദ്രസർക്കാർ അംഗീകരിക്കാതെ വൈകിപ്പിക്കുന്നു; കോടതിയലക്ഷ്യ ഹർജിയുമായി ജാർഖണ്ഡ് സർക്കാർ

ഷിരൂരില്‍ കാണാതായ അര്‍ജുന് വേണ്ടി വീണ്ടും തെരച്ചില്‍; പരിശോധന ഗോവയില്‍നിന്ന് ഡ്രെഡ്ജര്‍ എത്തിച്ച്

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍