നിപ ബാധിച്ച് മരിച്ച ഹാരിസ് സ്വകാര്യ ആശുപത്രിയിലിരിക്കെയാണ് മരിച്ചതെന്നും നിപയെ തിരിച്ചറിയാനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടില്ലെന്നുമുള്ള വാദം തെറ്റ്. ഹാരിസിന് നിപയാണെന്ന് തിരിച്ചറിയാന്‍ സഹായിച്ചത് വടകര ജില്ലാ സഹകരണ ആശുപത്രിയിലെ ഡോ ബി ജ്യോതികുമാറിന്റെ ഇടപെടലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡെങ്കി, ന്യൂമോണിയ, ടൈഫോയ്ഡ് തുടങ്ങിയ അസുഖങ്ങളൊന്നും പരിശോധനയില്‍ കണ്ടില്ല
ഡോ ജ്യോതികുമാറിന് തോന്നിയ സംശയത്തിന്റെ ഫലമായാണ് രോഗിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചത്. മൂന്ന് ആശുപത്രികളിലും ശമനമില്ലാത്ത പനിക്ക് ചികിത്സ തേടിയിട്ടും ഭേദമില്ലാതെ തിങ്കളാഴ്ച രാവിലെയാണ് ഹാരിസ് സഹകരണ ആശുപത്രിയിലെത്തിയത്. ഡെങ്കി, ന്യൂമോണിയ, ടൈഫോയ്ഡ് തുടങ്ങിയ അസുഖങ്ങളൊന്നും പരിശോധനയില്‍ കണ്ടില്ല. പക്ഷേ മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങളുണ്ടായിരുന്നു.
ആദ്യം നിപയെന്ന് സംശയം തോന്നിയില്ലെങ്കിലും പിന്നീട് ലക്ഷണങ്ങള്‍ ശ്രദ്ധിച്ചപ്പോഴാണ് ഡോക്ടര്‍ക്ക് സംശയം തോന്നിയത്. അതോടെ രോഗിയെ ഐസിയുവില്‍ പ്രവേശിപ്പിക്കാമെന്ന് പറഞ്ഞെങ്കിലും ഡോ ജ്യോതികുമാര്‍ സമ്മതിച്ചിരുന്നില്ല. ശേഷം 2018 നിപ സ്ഥിരീകരിച്ച ഡോ എസ് അനൂപ് കുമാറിനെ ബന്ധപ്പെടുകയും ഹാരിസിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നിപ സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞത്. രോഗം മൂര്‍ധന്യാവസ്ഥയിലെത്തുന്ന അവസാന 48 മണിക്കൂര്‍ മാത്രമേ വൈറസ് വ്യാപനത്തിന് സാധ്യതയുള്ളു. അതിനാല്‍ വ്യാപക സാധ്യത അധികമില്ലെന്നാണ് ഇപ്പോഴത്തെ ഇടപെടല്‍.