നായ വീട്ടില്‍ കയറി ആക്രമിക്കുന്നു 
KERALA

കോട്ടയം പാമ്പാടിയില്‍ ഏഴുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

രണ്ട് വിദ്യാര്‍ത്ഥികളടക്കം ഏഴുപേര്‍ക്കാണ് നായയുടെ കടിയേറ്റത്

വെബ് ഡെസ്ക്

പാമ്പാടിയില്‍ നാട്ടുകാരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തിരുവല്ലയിലെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നായക്ക് പേവിഷബാധയുണ്ടായിരുന്നതായി കണ്ടെത്തിയത്. ഇന്നലെ ഏഴാംമൈലില്‍ വെച്ച് ഏഴുപേര്‍ക്കാണ് നായയുടെ കടിയേറ്റത്.

പാമ്പാടിയില്‍ കഴിഞ്ഞ ദിവസമാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം ഏഴ് പേരെ നായ കടിച്ചത്. പ്രകോപനമില്ലാതെയായിരുന്നു നായയുടെ ആക്രമണം. പിന്നീട് നായയെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. ഇതോടെയാണ് പരിശോധന നടത്തിയത്. നായയുടെ കടിയേറ്റവർ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം.

കഴിഞ്ഞ ദിവസം കൊല്ലം ശാസ്താംകോട്ടയില്‍ രണ്ടുപേരെ കടിച്ച തെരുവുനായക്ക് പോവിഷബാധ സ്ഥിരീകരിച്ചിരുന്നു. രണ്ടു സ്ത്രീകളേയും, വളര്‍ത്തുമൃഗങ്ങളേയും കടിച്ച നായയെ ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നായക്ക് പേവിഷബാധ സ്വിരീകരിച്ചത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാണെങ്കിലും സംസ്ഥാനത്ത് ഇപ്പോഴും തെരുവുനായ ശല്യം രൂക്ഷമാണ്.

വയനാട്ടില്‍ പ്രിയങ്കയുടെ ലീഡ് ഒരു ലക്ഷം കടന്നു, പാലക്കാട് ലീഡ് തുടര്‍ന്ന് രാഹുല്‍ | Wayanad Palakkad Chelakkara Election Results Live

ഝാര്‍ഖണ്ഡില്‍ വീണ്ടും മുന്നിലെത്തി എന്‍ഡിഎ, മഹാരാഷ്ട്രയില്‍ ലീഡുയര്‍ത്തി മഹായുതി| Maharashtra Jharkhand Election Results Live

മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍; മുന്നേറ്റം തുടര്‍ന്ന് പ്രധാന നേതാക്കള്‍

പോസ്റ്റല്‍ വോട്ടില്‍ മുന്നിലെത്തി പ്രിയങ്കയും കൃഷ്ണകുമാറും പ്രദീപും

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ