KERALA

പ്രൊഫ. സി ടി കുര്യന്‍ അന്തരിച്ചു; വിടവാങ്ങിയത് സാമ്പത്തികശാസ്ത്രത്തെ അതികായനായ അധ്യാപകന്‍

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ മിഷനില്‍ ചികിത്സയിലായിരുന്നു

വെബ് ഡെസ്ക്

പ്രമുഖ സാമ്പത്തികശാസ്ത്രജ്ഞനും അധ്യാപകനുമായിരുന്ന പ്രൊഫ. സി ടി കുര്യന്‍ (93) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ മിഷനില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി പതിനൊന്നോടെയായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്.

പത്തനംതിട്ട ഇലവുംതിട്ട നല്ലാനിക്കുന്ന് വടക്കുംകര പുത്തന്‍പുരയില്‍ പരേതരായ റവ. വി പി തോമസ് കുര്യന്റെയും അന്നമ്മ കുര്യന്റെയും മകനാണ്. കേരള സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപദേശകസമിതിയിലും ഇന്ത്യന്‍ ആസൂത്രണ കമീഷന്‍ ധനശാസ്ത്രജ്ഞരുടെ പാനലിലും റിസര്‍വ് ബാങ്ക് രൂപീകരിച്ച പാനലിലും അംഗമായിരുന്നു. 2002ല്‍ ഇന്ത്യന്‍ ധനശാസ്ത്ര അസോസിയേഷന്‍ പ്രസിഡന്റായി.

1953 ല്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് 1962 ല്‍ പിഎച്ച്ഡി കരസ്ഥമാക്കി. മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ 1962-1978 കാലയളവി സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്റെ പ്രൊഫസറും മേധാവിയുമായിരുന്നു. 1975 മുതല്‍ 77 വരെ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനിലെ നാഷണല്‍ ഫെല്ലോ ആയിരുന്നു അദ്ദേഹം. 1978-ല്‍ ദേശീയ സാമൂഹ്യ ശാസ്ത്ര ഗവേഷണ കേന്ദ്രമായ മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസിന്റെ ഡയറക്ടറായി അദ്ദേഹം നിയമിതനായി. 1992 മുതല്‍ 1994 വരെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസര്‍ച്ചിന്റെ നാഷണല്‍ ഫെല്ലോ ആയിരുന്നു അദ്ദേഹം. 1997 മുതല്‍ 2003 വരെ മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസിന്റെ ചെയര്‍മാനായിരുന്നു.

1996ല്‍ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് അദ്ദേഹത്തിന് ലഭിച്ചു. 1999-ല്‍ മാല്‍ക്കം ആന്‍ഡ് എലിസബത്ത് ആദിശേഷ്യ ട്രസ്റ്റിന്റെ ആദ്യ ചെയര്‍മാനായി നിയമിതനായി. 2002-ല്‍ ഇന്ത്യന്‍ ഇക്കണോമിക് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു. 2003ല്‍ ഡോ. സ്റ്റാന്‍ലി സമര്‍ത്ത എന്ന ബഹുമതി നല്‍കി. കര്‍ണാടകയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ ആന്‍ഡ് ഇക്കണോമിക് ചേഞ്ച് ബോര്‍ഡ് അംഗം കൂടിയായിരുന്നു അദ്ദേഹം.

ഭാര്യ സൂസി കുര്യന്‍ (തിരുവല്ല കുറുന്തോട്ടിക്കല്‍ കുടുംബാംഗം, റിട്ട. അധ്യാപിക) മക്കള്‍: പ്രൊഫ. പ്രേമ (സെര്‍ക്യൂസ് സര്‍വകലാശാല, യുഎസ്എ), പ്രിയ (ഐബിഎം, യുകെ). മരുമക്കള്‍: പ്രൊഫ. കോഫി ബെനിഫോ (യുഎസ്എ), വാസ് റഹ്മാന്‍ (ഐടി വിദഗ്ധന്‍, യുകെ).

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്