മ്യൂസിയത്തില്‍ യുവതിയെ ആക്രമിച്ച സംഭവത്തില്‍ പ്രതിയുടെ രേഖ ചിത്രം പുറത്ത് 
KERALA

പ്രഭാത നടത്തിനിടെ യുവതിക്ക് അതിക്രമം; പ്രതിയെ തേടി പോലീസ്, രേഖാ ചിത്രം പുറത്തുവിട്ടു

സംഭവത്തില്‍ പോലീസിന്‍റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്നും, പ്രതിയെ ഉടന്‍ പിടികൂടുമെന്ന് തിരുവനന്തപുരം ഡിസിപി വ്യക്തമാക്കി

വെബ് ഡെസ്ക്

തിരുവനന്തപുരം നഗരത്തില്‍ പ്രഭാത സവാരിയ്ക്കിടെ യുവതിയെ ആക്രമിച്ച സംഭവത്തില്‍ പ്രതിയ്ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയുടെ രേഖാചിത്രം പോലീസ് പുറത്ത് വിട്ടു. യുവതിയുടെ പരാതിയെ തുടര്‍ന്ന് പ്രതിക്കെതിരെ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തിയിരുന്നു. ഇതിനു പിന്നാലെയാണ് രേഖാ ചിത്രം പുറത്തുവിട്ടത്.

കാറിലെത്തിയ പ്രതി യുവതിയെ കടന്നു പിടിക്കുകയായിരുന്നു.

അതിനിടെ, സംഭവത്തില്‍ പോലീസിന്റെ ഇടപെടല്‍ കാര്യക്ഷമമല്ലെന്ന ആക്ഷേപം ഉയര്‍ന്നതിന് പിന്നാലെയാണ് പോലീസ് ഇടപെടല്‍ വേഗത്തിലായത്. ലൈംഗികാതിക്രമം നടത്തിയെന്ന് മൊഴിയുണ്ടായിട്ടും പ്രതിക്കെതിരെ ജാമ്യമില്ലാത്ത വകുപ്പ് ചുമത്താത്തതിനെതിരെ പോലീസിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ പ്രതിക്കെതിരെ മ്യൂസിയം പോലീസ് ജാമ്യമില്ലാ വകുപ്പും ചുമത്തിയിരുന്നു.

എന്നാല്‍, പോലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്നും, പ്രതിയെ ഉടന്‍ പിടികൂടുമെന്ന് തിരുവന്തപുരം ഡിസിപി വ്യക്തമാക്കി.

പോലീസ് പുറത്തുവിട്ട പ്രതിയെന്ന് കരുതുന്നയാളുടെ രേഖാചിത്രം

ബുധനാഴ്ച പുലര്‍ച്ചെ 4.40 ഓടെയായിരുന്നു യുവതിയ്ക്ക് എതിരെ അതിക്രമം ഉണ്ടായത്. കാറിലെത്തിയ പ്രതി യുവതിയെ കടന്നു പിടിക്കുകയായിരുന്നു. ഇയാളെ പിടികൂടാന്‍ ഇവര്‍ പിന്നാലെ ഓടിയെങ്കിലും കഴിഞ്ഞില്ല.

തുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ ജാമ്യം ലഭിക്കുന്ന  354 എ 1  വകുപ്പ് പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തത്. ഇത് ചൂണ്ടിക്കാട്ടി യുവതി കമ്മീഷ്ണര്‍ക്ക് വീണ്ടും പരാതി നല്‍കാനിരിക്കെയാണ് പിന്നീട് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ