സംസ്ഥാന സർക്കാരിന്റെ പാഠ്യപദ്ധതി പരിഷ്കരണത്തിനെതിരെ വിവാദ പരാമർശവുമായി മുസ്ലീംലീഗ് നേതാവ് അബ്ദുറഹ്മാൻ രണ്ടത്താണി. കുട്ടികളെ ഒരുമിച്ചിരുത്തി പഠിപ്പിക്കുന്നത് സ്വയംഭോഗവും സ്വവർഗരതിയുമാണ്. കൗമാരക്കാരെ ഒരുമിച്ചിരുത്തി പഠിപ്പിക്കാൻ പാടില്ല. അങ്ങനെ ചെയ്താൽ സംസ്കാരം നശിക്കുമെന്നും രണ്ടത്താണി പറഞ്ഞു. കണ്ണൂരിൽ യുഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലായിരുന്നു രണ്ടത്താണിയുടെ പ്രസംഗം.
ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്തിയാൽ വലിയ മാറ്റം ഉണ്ടാകുമത്രെ. എന്നിട്ടോ പഠിപ്പിക്കുന്ന വിഷയം സ്വയംഭോഗവും സ്വവർഗരതിയും. കൗമാരപ്രായത്തിലെത്തിയ കുട്ടികളെ ഒരുമിച്ചിരുത്തി ഇത് പഠിപ്പിച്ച് കൊടുത്താൽ എങ്ങനെയുണ്ടാകും ആ നാടിന്റെ സംസ്കാരം.
''വിദ്യാഭ്യാസ രംഗത്ത് പെൺകുട്ടികൾക്ക് വലിയ പ്രാധാന്യമുണ്ട്. അവർ വലിയ വളർച്ച നേടിയിട്ടുണ്ട്. അതെല്ലാം നേടിയത് ഒരുമിച്ചിരുത്തിയിട്ടല്ല. ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്തിയാൽ വലിയ മാറ്റം ഉണ്ടാകുമത്രെ. എന്നിട്ടോ പഠിപ്പിക്കുന്ന വിഷയം സ്വയംഭോഗവും സ്വവർഗരതിയും. കൗമാരപ്രായത്തിലെത്തിയ കുട്ടികളെ ഒരുമിച്ചിരുത്തി ഇത് പഠിപ്പിച്ച് കൊടുത്താൽ എങ്ങനെയുണ്ടാകും ആ നാടിന്റെ സംസ്കാരം. തുല്യത മാത്രമല്ല, മതവിശ്വാസം സംരക്ഷിക്കാനും ഭരണഘടന നിർദേശിക്കുന്നുണ്ട്. അതുകൂടി സംരക്ഷിച്ച് കൊണ്ട് മാത്രമേ നാടിന് മുന്നോട്ട് പോകാൻ കഴിയൂ'' എന്നും രണ്ടത്താണി പറഞ്ഞു.
പാഠ്യപദ്ധതി പരിഷ്കരണത്തിലൂടെ ലൈംഗിക അരാജകത്വത്തിനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അബ്ദുറഹ്മാൻ രണ്ടത്താണി കുറ്റപ്പെടുത്തി. സ്വതന്ത്ര ലൈംഗികത കമ്മ്യൂണിസത്തിന്റെ സൈദ്ധാന്തിക വീക്ഷണമാണ്. അത് കലാലയങ്ങളിലൂടെ കുട്ടികൾക്ക് നൽകാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും രണ്ടത്താണി പറഞ്ഞു.