KERALA

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ്: രണ്ടാം പ്രതി അബിന്‍ സി രാജ് പോലീസ് കസ്റ്റഡിയില്‍

വെബ് ഡെസ്ക്

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ രണ്ടാം പ്രതിയും എസ്എഫ്ഐ കായംകുളം മുൻ ഏരിയാ പ്രസിഡന്റുമായ അബിന്‍ സി രാജിനെ കായംകുളം പോലീസ് കസ്റ്റഡിയിലെടുത്തു. മാലിദ്വീപില്‍ നിന്ന് നാട്ടിലെത്തിയ അബിനെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. രണ്ട് ലക്ഷം രൂപയ്ക്ക് വ്യാജ സർട്ടിഫിക്കറ്റ് തരപ്പെടുത്തി നല്‍കിയത് അബിനാണെന്നാണ് വ്യാജസർട്ടിഫിക്കറ്റ് കേസിലെ പ്രതിയും എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറിയുമായ നിഖിൽ തോമസിന്റെ മൊഴി. എന്നാല്‍, തനിക്കിതുമായി യാതൊരു പങ്കുമില്ലെന്നും തന്റെ പേര് മനഃപൂർവം ഇതിലേക്ക് വലിച്ചിഴച്ചതാണെന്നും അബിന്‍ പോലീസിനോട് പറഞ്ഞു.

വിഷയം ചർച്ച ചെയ്യാൻ ഇന്ന് അടിയന്തര സിൻഡിക്കേറ്റ് യോഗം ചേരും

വിവിധ പരാതികളെ തുടർന്ന് പാർട്ടി ഇയാള്‍ക്കെതിരെ അച്ചടക്ക നടപടിയെടുത്തിരുന്നു. ഇതിനെ തുടർന്ന് ഒന്നര വർഷം മുന്‍പാണ് അബിൻ മാലിദ്വീപിലേക്ക് പോയത്. അവിടെ അധ്യാപകനായി ജോലി ചെയ്യുകയാണ്. മാലിദ്വീപില്‍ നിന്ന് ഉടന്‍ നാട്ടിലെത്തിയില്ലെങ്കില്‍ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പോലീസ് ഇയാളെ അറിയിച്ചിരുന്നു. കസ്റ്റഡിയിലുള്ള നിഖിലിനെയും അബിനെയും ഒരുമിച്ച് ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

നിഖില്‍ തോമസുമായുള്ള തെളിവെടുപ്പ് ഇന്നും തുടരും. നിഖിലിന്റെ വീട്ടില്‍ നിന്ന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുകൾ കണ്ടെടുത്ത സാഹചര്യത്തില്‍ ഇയാൾ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ എറണാകുളത്തെ ഏജൻസിയിലും എംഎസ്എം കോളേജിലും പൊലീസ് തെളിവെടുപ്പ് നടത്തും. എന്നാല്‍, സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ ഏജന്‍സി ഇപ്പോള്‍ പ്രവർത്തിക്കുന്നില്ലെന്നാണ് റിപ്പോർട്ട്. ഏഴ് ദിവസത്തേക്കാണ് നിഖിലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

വിഷയം ചർച്ച ചെയ്യാൻ ഇന്ന് അടിയന്തര സിൻഡിക്കേറ്റ് യോഗം ചേരും. വിഷയത്തിലെ വീഴ്ചയെ ന്യായീകരിച്ച് കോളേജ് നൽകിയ വിശദീകരണത്തിൽ വിസി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. യോഗത്തിൽ കോളേജിനെതിരെയും നിഖിലിനെതിരെയും നടപടിയുണ്ടാവാനാണ് സാധ്യത. മുൻകാലങ്ങളിൽ സർവകലാശാല നൽകിയ തുല്യതാ സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നത് സംബന്ധിച്ച കാര്യവും യോഗം ചർച്ച ചെയ്യും.

പി സരിന്‍ പാലക്കാട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും; തീരുമാനം അറിയിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി

ഗുര്‍പത്വന്ത് പന്നൂന്റെ കൊലപാതക ഗൂഢാലോചന: മുന്‍ റോ ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി യുഎസ് നീതിന്യായ വകുപ്പ്

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി