കേരളാ ഹൈക്കോടതി  
KERALA

'മൊഴികള്‍ പരസ്പര വിരുദ്ധം', മലപ്പുറത്തെ പോലീസുകാര്‍ക്കെതിരായ ബലാത്സംഗ ആരോപണം വ്യാജമെന്ന് സര്‍ക്കാര്‍

പരാതിക്കാരിയുടെ ഹര്‍ജി തളളണമെന്നും സര്‍ക്കാര്‍.

വെബ് ഡെസ്ക്

മലപ്പുറം മുന്‍ എസ് പി എസ് സുജിത്ത് ദാസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ ഉയര്‍ന്ന ബലാത്സംഗ പരാതി വ്യാജമെന്ന് സര്‍ക്കാര്‍. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിച്ച് നിലപാട് അറിയിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ക്ക് എതിരെ ഉയര്‍ന്ന പരാതിക്ക് അടിസ്ഥാനമില്ല, പരാതിക്കാരിയുടെ മൊഴികള്‍ പരസ്പര വിരുദ്ധമാണ്. ആരോപണ വിധേയനായ എസ് പി ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ കേസെടുക്കാന്‍ മാത്രമമുള്ള തെളിവില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ബലാല്‍സംഗ പരാതി നല്‍കിയിയിട്ടും പൊലീസ് കേസെടുക്കില്ലെന്നാരോപിച്ച് വീട്ടമ്മ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നടപടി. പരാതിക്കാരിയുടെ ഹര്‍ജി തളളണമെന്നും സര്‍ക്കാര്‍.

ഇത്തരത്തിലുള്ള വ്യാജ പരാതിയില്‍ കേസെടുത്താല്‍ അത് ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്ന നടപടിയായി മാറും. പരാതി പ്രകാരം സംഭവം നടന്ന സ്ഥലങ്ങള്‍ തീയതികള്‍, മൊഴികള്‍ എന്നിവയെല്ലാം പരസ്പര വിരുദ്ധമാണ്. ഉദ്യോഗസ്ഥരുടെ സിഡിആര്‍ അടക്കമുളളവ പരിശോധിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കുന്നു.

പൊന്നാനി മുന് സിഐ വിനോദ്, മലപ്പുറം മുന് എസ്പി സുജിത് ദാസ്, തിരൂര് മുന് ഡിവൈഎസ്പി വി വി ബെന്നി എന്നിവര്‌ക്കെതിരെയായിരുന്നു പൊന്നാനി സ്വദേശിയായ യുവതി മാധ്യമങ്ങളിലൂടെ ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയത്. 2022ല്‍ വസ്തുസംബന്ധമായ പ്രശ്‌നം പരിഹരിക്കാന് പോലീസിനെ സമീപിച്ച യുവതിയെ പൊന്നാനി സിഐ വിനോദ് വീട്ടിലെത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നായിരുന്നു ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി അന്നത്തെ ഡിവൈഎസ്പി ബെന്നിക്ക് കൈമാറി. ബെന്നിയും വീട്ടിലെത്തി ഉപദ്രവിച്ചു. പരിഹാരം ഇല്ലാത്തതിനാല് മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസിനെ കണ്ടു. എന്നാല് സുജിത് ദാസും പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതി ആരോപിച്ചിരുന്നു. വിഷയം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ഷെയ്ഖ് ദര്വേഷിനും യുവതി പരാതി നല്കിയിരുന്നു. എന്നാല്‍ പരാതികളില്‍ എഫ്‌ഐആര്‍ ഇടാന് പോലീസ് തയ്യാറായിരുന്നില്ലെന്ന് ആരോപിച്ചാണ് അവര് കോടതിയെ സമീപിച്ചത്.

അതിനിടെ, സുജിത്ത് ദാസ് മലപ്പുറം എസ് പി ആയിരിക്കെ പിടികൂടിയ സ്വര്‍ണക്കടത്ത് കേസുകളില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. പ്രതിപക്ഷ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി നല്‍കിയ മറുപടിയിലാണ് ഇകാര്യം വ്യക്തമാക്കുന്നത്. നിലമ്പൂര്‍ എംഎല്‍എ ഉന്നയിച്ച മരം മുറി ആരോപണങ്ങളില്‍ ഉള്‍പ്പെടെ ആരോപണ വിധേയനായ സുജിസ് സെപ്തംബര്‍ അഞ്ച് മുതല്‍ സസ്‌പെന്‍ഷനിലാണ്. സുജിത് ദാസിന് എതിരെ ഉയര്‍ന്ന ആരോപണങ്ങളിലും പരാതികളിലും പോലീസ് മേധാവിയുടെ നേതൃത്വത്തിലും വിജിലന്‍സ് വകുപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ വിജിലന്‍സ് തലത്തിലും അന്വേഷണം നടത്തിവരികയാണ് എന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം

കള്ളപ്പണ കേസില്‍ അറസ്റ്റ്, ചംപയ് സോറന്റെ ബിജെപി പ്രവേശനം; ഈ വിജയം ഹേമന്ത് സോറന്റെ ആവശ്യമായിരുന്നു

ഹേമന്ത് സോറൻ്റെ ക്ഷേമപ്രവർത്തനങ്ങൾ വോട്ടായി മാറി; ഝാർഖണ്ഡിൽ അധികാരമുറപ്പിച്ച് ഇന്ത്യ മുന്നണി