മലപ്പുറം താനൂരിൽ മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിലെടുത്ത യുവാവിനെ സെല്ലില്‍ മരിച്ച നിലയിൽ കണ്ടെത്തി. മയക്കുമരുന്ന് കേസിൽ കഴിഞ്ഞ ദിവസം താനൂർ പോലീസ് കസ്റ്റഡിയിലെടുത്ത തിരൂരങ്ങാടി സ്വദേശി താമിർ ജിഫ്രി(30)യാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷന് മുൻപിലും ആശുപത്രിക്ക് മുൻപിലും പ്രതിഷേധം തുടരുകയാണ്.
ലഹരിപദാർഥങ്ങളുമായി ഇന്ന് പുലർച്ചെ 1.45ന് താനൂർ ദേവധാർ മേൽപാലത്തിന് സമീപത്ത് വെച്ചായിരുന്നു താമിർ ജിഫ്രിയടങ്ങുന്ന അഞ്ചംഗ സംഘത്തെ പൊലീസ് പിടികൂടിയത്. സ്റ്റേഷനിലെത്തിച്ച് പുലർച്ചെ നാലോടെ സാമിർ തളർന്നു വീഴുകയായിരുന്നു
ലഹരിപദാർഥങ്ങളുമായി ഇന്ന് പുലർച്ചെ 1.45ന് താനൂർ ദേവധാർ മേൽപാലത്തിന് സമീപത്ത് വെച്ചായിരുന്നു താമിർ ജിഫ്രിയടങ്ങുന്ന അഞ്ചംഗ സംഘത്തെ പോലീസ് പിടികൂടിയത്. സ്റ്റേഷനിലെത്തിച്ച് പുലർച്ചെ നാലോടെ താമിർ തളർന്നു വീഴുകയായിരുന്നു. താനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചെന്നാണ് പോലീസ് പറയുന്നത്. മരിച്ച പ്രതിയുടെ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ടെന്ന് മലപ്പുറം എസ് പി സുജിത് ദാസ് മാധ്യമങ്ങളോട് പറഞ്ഞു.
2019ലും 2023 ലും ലഹരിയുമായി ബന്ധപ്പെട്ട കേസിലും മറ്റൊരു അപകടവുമായി ബന്ധപ്പെട്ട കേസിലും ഇയാൾ പ്രതിയായിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. അസ്വാഭാവിക മരണത്തില്‍ ക്രൈംബ്രാഞ്ച് ഡി വൈ എസ് പിയും, ലഹരിക്കേസിൽ നാർക്കോട്ടിക് ഡി വൈ എസ് പിയും അന്വേഷണം നടത്തും. തുടർനടപടി ക്രമങ്ങളിൽ പോരായ്മകളുണ്ടോ എന്നത് സംബന്ധിച്ച കാര്യങ്ങൾ അന്വേഷിക്കാൻ ഡി വൈ എസ് പി സ്പെഷൽ ബ്രാഞ്ചിനും ചുമതല നൽകിയിട്ടുണ്ടെന്നും എസ് പി കൂട്ടിച്ചേർത്തു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടം ചെയ്യും. ആശുപത്രിക്ക് മുന്‍പിന്‍ സംഭവത്തില്‍ യൂത്ത് ലീഗ് പ്രതിഷേധം തുടരുകയാണ്.