KERALA

ആലുവ പീഡനം: പ്രതി വീട്ടിലെത്തിയത് മോഷണത്തിന്, പീഡനം മോഷണശ്രമത്തിനിടയിൽ

ഒരു മാസം മുൻപാണ് പ്രതി വിയ്യൂർ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്

വെബ് ഡെസ്ക്

ആലുവയിൽ എട്ടുവയസുകാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിലെ പ്രതി ക്രിസറ്റില്‍ രാജ് വീട്ടിലെത്തിയത് മോഷണത്തിനെന്ന് എറണാകുളം റൂറൽ എസ്പി വിവേക് കുമാർ. മോഷണ ശ്രമത്തിന്റെ ഇടയിലാണ് പ്രതി കുട്ടിയെ എടുത്തുകൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. നിലവിൽ കേസിൽ ഇയാൾ മാത്രമാണ് ഉൾപ്പെട്ടിട്ടുള്ളതെന്നും പോലീസ് വ്യക്തമാക്കി.

സംഭവത്തിൽ അന്വേഷണത്തിനായി ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് രാവിലെ ആശുപത്രിയിലെത്തി കുട്ടിയുടെയും ഡോക്ടറുടെയും മൊഴി രേഖപ്പെടുത്തിയതായി ഡിവൈഎസ്പി വ്യക്തമാക്കി.

തിരുവനന്തപുരം സ്വദേശിയായ ഇയാൾ മറ്റ് പല കേസുകളിലും പ്രതിയാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഒരു മാസം മുൻപാണ് പ്രതി വിയ്യൂർ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. കഴിഞ്ഞവർഷം പെരുമ്പാവൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇയാൾ ജയിലിൽ കിടന്നത്.

ഇന്നലെ വൈകിട്ട് ആലുവയിലെ ബാറിന് സമീപത്തു നിന്നും പിടികൂടിയ ക്രിസ്റ്റൽ രാജിനെ രാത്രിയോടെ ആലുവ ഡിവൈഎസ്പി ഓഫിസിലെത്തിച്ച് പ്രാഥമിക ചോദ്യം ചെയ്യൽ പൂർത്തിയാക്കിയിരുന്നു. രാത്രിയിൽ വൈദ്യപരിശോധനയും നടത്തി. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയാണ് പ്രതി കുട്ടിയെ ആക്രമിച്ചത്. ആലുവ ചാത്തൻപുറത്തുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ മകളാണ് പീഡനത്തിനിരയായത്. കുട്ടിയുടെ കരച്ചില്‍ കേട്ടുണര്‍ന്ന സമീപവാസികള്‍ ഒരാൾ കുട്ടിയുമായി പോകുന്നത് കണ്ട് പിന്നാലെ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. പിന്നീട് മടങ്ങുമ്പോഴാണ് നിലവിളിച്ചുകൊണ്ട് കുട്ടി വരുന്നത് കണ്ടത്. നാട്ടുകാർ കുട്ടിയെ വീട്ടിലെത്തിക്കുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്യുകയായിരുന്നു. സ്വകാര്യഭാഗങ്ങളിൽ പരുക്കേറ്റ കുട്ടി കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി