KERALA

'ചിന്തിക്കുന്നവര്‍ക്ക് ബിജെപിയില്‍ നില്‍ക്കാനാകില്ല, സിപിഎം കൃത്യമായ നിലപാടുള്ള പാര്‍ട്ടി'; ഭീമന്‍ രഘു എകെജി സെന്ററില്‍

ബിജെപിയില്‍ ആദര്‍ശപരമായി വിയോജിപ്പ് ഉള്ളതുകൊണ്ടാണ് പാര്‍ട്ടി വിട്ടതെന്നും ഭീമന്‍ രഘു

ദ ഫോർത്ത് - തിരുവനന്തപുരം

കേരളത്തില്‍ മൂന്നാം പിണറായി സര്‍ക്കാര്‍ വരുമെന്ന് നടന്‍ ഭീമന്‍ രഘു. ബിജെപി വിട്ട് സിപിഎമ്മില്‍ ചേരാന്‍ തീരുമാനമെടുത്ത നടന്‍ ഇന്ന് എകെജി സെന്ററിലെത്തി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ കണ്ടു. അടിസ്ഥാനപരമായി തീരുമാനമുള്ള പാര്‍ട്ടിയാണ് സിപിഎം. എന്നും ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ പാര്‍ട്ടിയ്ക്ക് കഴിയുമെന്നും ഭീമന്‍രഘു മാധ്യമങ്ങളോട് പ്രതികരിച്ചു. മന്ത്രി വി അബ്ദുറഹിമാന്‍, വി ശിവന്‍കുട്ടി എന്നിവരുമായും ഭീമന്‍ രഘു കൂടിക്കാഴ്ച നടത്തി. നേരത്തേ സംവിധായകരായ രാജസേനനും അലി അക്ബറും ബിജെപി വിട്ടിരുന്നു.

ചിന്തിക്കുന്നവര്‍ക്ക് ബിജെപിയില്‍ നില്‍ക്കാന് സാധിക്കില്ലെന്നും കേരളത്തില്‍ ബിജെപിക്ക് വളരാനാകില്ലെന്നും ഭീമന്‍ രഘു പ്രതികരിച്ചു. ബിജെപി രക്ഷപെടില്ല. പാര്‍ട്ടിയുടെ തലപ്പത്തിരിക്കുന്നവര്‍ പറയുന്നതാണ് അവരുടെ രാഷ്ട്രീയം. ബിജെപിയില്‍ ആദര്‍ശപരമായി വിയോജിപ്പ് ഉള്ളതുകൊണ്ടാണ് പാര്‍ട്ടി വിട്ടതെന്നും ഭീമന്‍ രഘു പ്രതികരിച്ചു.

ജെപി രക്ഷപെടില്ല. പാര്‍ട്ടിയുടെ തലപ്പത്തിരിക്കുന്നവര്‍ പറയുന്നതാണ് അവരുടെ രാഷ്ട്രീയം.

2016ലെ തിരഞ്ഞെടുപ്പ സമയത്ത് തനിക്ക് ബിജെപി നേതാക്കളില്‍ നിന്നും പിന്തുണ ലഭിച്ചില്ലെന്നും ഭീമന്‍ രഘു കുറ്റപ്പെടുത്തി. സുരേഷ് ഗോപിയെ ആ സമയത്ത് ഒരുപാട് തവണ വിളിച്ചു നോക്കിയെന്നും എന്നാല്‍ അദ്ദേഹവും തനിക്കാവശ്യമായ പിന്‍തുണ നല്‍കിയില്ല. കൃത്യമായ നിലപാടുകള്‍ ഉള്ള പാര്‍ട്ടിയാണ് സിപിഎം എന്നും പാര്‍ട്ടിയില്‍ ചേരണമെന്ന ആഗ്രഹം നേരത്തേ മനസില്‍ ഉണ്ടായിരുന്നുവെന്നും നടന്‍ പറഞ്ഞു.

വോട്ടെണ്ണല്‍ തുടങ്ങി, ആദ്യഫലസൂചന എട്ടരയോടെ| Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്