ശ്രീനാഥ് ഭാസി 
KERALA

ഓൺലൈൻ ചാനല്‍ അവതാരകയെ അപമാനിച്ച കേസില്‍ നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ

സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു

വെബ് ഡെസ്ക്

ഓണ്‍ലൈന്‍ ചാനല്‍ അവതാരകയെ അപമാനിച്ചെന്ന കേസില്‍ നടന്‍ ശ്രീനാഥ് ഭാസി അറസ്റ്റില്‍. കൊച്ചി മരട് പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശ്രീനാഥ് ഭാസിയെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

ഓൺലൈൻ അവതാരകയുടെ പരാതിയില്‍ കൊച്ചി മരട് പോലീസ് ശ്രീനാഥ് ഭാസിക്കെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടത്. രാവിലെ ഹാജരാകുന്നതിനുള്ള അസൗകര്യം ശ്രീനാഥ് പോലീസിനെ അറിയിച്ചിരുന്നു. ഉച്ചയ്ക്ക് ശേഷമാണ് ചോദ്യം ചെയ്യലിന് എത്തിയത്. മൂന്നര മണിക്കൂർ പോലീസ് ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്തു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കൽ, പൊതു സ്ത്രീകളെ അപമാനിക്കൽ, അശ്ലീല പദപ്രയോ​ഗം നടത്തുക എന്നി വകുപ്പുകളാണ് ശ്രീനാഥ് ഭാസിക്കെതിരെ ചുത്തിയിരുന്നത്.

ചട്ടമ്പി സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് അഭിമുഖത്തിനിടെ ഭാസി അശ്ലീല പദപ്രയോഗം നടത്തിയെന്നായിരുന്നു അവതാരകയുടെ പരാതി. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് പരിശോധിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പരാതിക്കാരിയുടെയും അണിയറ പ്രവർത്തകരുടെയും മൊഴി നേരത്തെ പോലീസ് രേഖപ്പെടുത്തിയിരുന്നു.

പാലക്കാട് കൃഷ്ണകുമാറിന്റെ മുന്നേറ്റം, വയനാട്ടില്‍ പ്രിയങ്കയുടെ ലീഡ് 30,000 കടന്നു| Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍, ആത്മവിശ്വാസത്തില്‍ ഇന്ത്യ മുന്നണി| Maharashtra Jharkhand Election Results Live

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ