KERALA

'ആ നടന്റെ പല്ല് പൊടിയുന്നു, മകനെ അഭിനയിക്കാൻ വിടാത്തത് മയക്കുമരുന്ന് ഭയന്ന്'; സിനിമയിലെ ലഹരി ഉപയോഗത്തെ പറ്റി ടിനി ടോം

തനിക്കൊപ്പം അഭിനയിച്ച ഒരു നടൻ ലഹരിക്ക് അടിമയെന്ന് ടിനി ടോം

വെബ് ഡെസ്ക്

സിനിമാ പ്രവര്‍ത്തകര്‍ക്കിടയിലെ ലഹരി ഉപയോഗം തുറന്ന് പറഞ്ഞ് നടൻ ടിനി ടോം. തനിക്കൊപ്പം അഭിനയിച്ച ഒരു നടൻ ലഹരിക്ക് അടിമയാണെന്ന് ടിനി ടോം പറയുന്നു. ''ലഹരി ഉപയോഗിക്കുന്നതു കൊണ്ട് അദ്ദേഹം നന്നായി അഭിനയിക്കുന്നുണ്ടെന്നു പലരും പറയുന്നു. ഇപ്പോൾ പല്ല് പൊടിഞ്ഞു, അടുത്തത് എല്ല് പൊടിയും", ടിനി ടോം പറയുന്നു.

മകനെ അഭിനയിക്കാന്‍ വിടാത്തതിനെ കുറിച്ചും താരം പറയുന്നു. പ്രമുഖ നടന്റെ മകനായി അഭിനയിക്കാന്‍ അവസരം ലഭിച്ചെങ്കിലും മയക്കുമരുന്ന് ഭയന്ന് വിട്ടില്ലെന്നാണ് ടിനി ടോം വ്യക്തമാക്കുന്നത്. അമ്പലപ്പുഴയിൽ കേരള സർവകലാശാല യുവജനോത്സവ ഉദ്ഘാടന വേദിയിലായിരുന്നു നടന്റെ വെളിപ്പെടുത്തല്‍.

താര സംഘടനയായ അമ്മയുടെ ഭാരവാഹിയായ ടിനി ടോം ലഹരിക്കെതിരായ പോലീസിന്റെ ‘യോദ്ധാവ്’ ബോധവത്കരണ പരിപാടിയുടെ അംബാസഡർ കൂടിയാണ്. സിനിമയിലെ ലഹരി ഉപയോഗം സംബന്ധിച്ച് എക്സൈസ് കമ്മീഷണർ മൊഴിയെടുക്കാൻ വിളിപ്പിച്ചതായും അറിയാവുന്ന കാര്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കുമെന്നും ടിനി ടോം നേരത്തെ പറഞ്ഞിരുന്നു.

സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം സ്വയം അവസാനിപ്പിച്ചില്ലെങ്കില്‍ അത്തരക്കാരെ നിയമത്തിന്റെ മുൻപിലെത്തിക്കാനാണ് ഫിലിം ചേംബറിന്റെ തീരുമാനം. ലഹരി ഉപയോഗിക്കുന്നവരുടെ പട്ടിക തയ്യാറാക്കിയിട്ടില്ലെന്നായിരുന്നു അമ്മ വൈസ് പ്രസിഡന്റ് മണിയൻപിള്ള രാജു പ്രതികരിച്ചത്. പട്ടിക തയ്യാറാക്കി സൂക്ഷിക്കുകയെന്നത് പ്രായോഗികമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ