KERALA

'അമ്മ'യെ തള്ളി ഉർവശി; സിദ്ധിഖിൻ്റേത് ഒഴുക്കൻ മട്ടിലുള്ള പ്രതികരണം, ശക്തമായി ഇടപെടണം

'അമ്മ' ജനറൽ സെക്രട്ടറി സിദ്ധിഖ് നടത്തിയ പ്രതികരണത്തിൽ അതൃപ്തി രേഖപ്പെടുത്തിയ ഉർവശി, അയഞ്ഞ സമീപനമല്ല സ്വീകരിക്കേണ്ടതെന്നും പ്രതികരിച്ചു

വെബ് ഡെസ്ക്

ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച 'അമ്മ' സംഘടനയുടെ നിലപാടിനെ വിമർശിച്ച് നടി ഉർവശി. 'അമ്മ' നിലകൊള്ളേണ്ടത് ഇരകൾക്കൊപ്പമാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് ഞെട്ടലുണ്ടാക്കി. 'അമ്മ' ജനറൽ സെക്രട്ടറി സിദ്ധിഖ് നടത്തിയ പ്രതികരണത്തിൽ അതൃപ്തി രേഖപ്പെടുത്തിയ ഉർവശി, അയഞ്ഞ സമീപനമല്ല സ്വീകരിക്കേണ്ടതെന്നും പ്രതികരിച്ചു.

'അമ്മ' സംഘടന ഉടനടി യോഗം വിളിച്ച് എല്ലാവരുടെയും തീരുമാനങ്ങൾ ആരായണമെന്ന് ഉർവശി പറഞ്ഞു. സർക്കാർ ഇടപെട്ട ശേഷമല്ല, 'അമ്മയാണ് ആദ്യം നടപടി സ്വീകരിക്കേണ്ടതെന്നും ഉർവശി കൂട്ടിച്ചേർത്തു.

"സ്ത്രീകളുടെ ഈ പ്രശ്നങ്ങളിൽ അമ്മ സംഘടനാ വളരെ ശക്തമായി ഇടപെടേണ്ട സമയമാണിത്. ഒഴുകിയും തെന്നിയും മാറിയും ഉള്ള പ്രതികരണങ്ങൾ അല്ലാതെ വളരെ ശക്തമായി ഇടപെടണം. സിനിമ മേഖലയിലെ പുരുഷന്മാർക്കെതിരെയാണ് ആരോപണങ്ങൾ. ഇങ്ങനെ മാത്രം സംഭവിക്കുന്ന ഒരു മേഖലയല്ല സിനിമ. എനിക്കൊന്നും സംഭവിച്ചിട്ടില്ല, അതുകൊണ്ട് ഞാൻ പ്രതികരിക്കേണ്ട എന്നല്ല. മറ്റു ഭാഷ നടികൾ പോലും രംഗത്തുവരുന്ന അവസ്ഥയാണുള്ളത്. ഇത് വളരെ ഗൗരവത്തിൽ ചോദിക്കേണ്ട കാര്യമാണിത്. അമ്മയിലെ ഒരായുഷ്കാല അംഗമെന്ന നിലയിൽ എനിക്ക് പറയാനുള്ളത്, അമ്മ സംഘടന ശക്തമായ നിലപാടാണ് എടുക്കേണ്ടതെന്നാണ്. ഒരു സ്ത്രീ തന്റെ വേദനകൾ എല്ലാം മറന്ന് കമ്മിഷന് മുൻപാകെ നൽകിയ റിപ്പോർട്ട് വലിയ ഗൗരവത്തിൽ എടുക്കണം," ഉർവശി വ്യക്തമാക്കി.

"സ്ത്രീകൾക്കു കിടന്നുറങ്ങാൻ നിവൃത്തിയില്ല, മുറിയിൽനിന്ന് പേടിച്ചുറങ്ങിപ്പോകുന്നു. ഭയപ്പെടുത്തുന്ന കാര്യങ്ങളാണ്. എനിക്ക് സംഭവിച്ചിട്ടുണ്ടോ എന്നല്ല, അത്രയും തന്നെ ഗൗരവത്തിൽ എനിക്കത് മനസിലാകുന്നു. ഇത്രയും വർഷം സിനിമയിൽ നിന്നിട്ട് അങ്ങനെ ഒരു നോട്ടം പോലും ഉണ്ടായിട്ടില്ലെന്ന് ഞാൻ പറഞ്ഞാൽ അത് വലിയ കള്ളമാകും. ആ സ്ത്രീകളുടെ ഒപ്പം എല്ലായ്‌പ്പോഴും ഞാനുണ്ടാകും. മുതിർന്ന നടിയെന്ന നിലയിൽ എന്റെ നിലപാടാണത്. ഇനി 'അമ്മ അമ്മയുടെ നിലപാട് അറിയിക്കണം. ഞാൻ നിൽക്കുന്ന സംഘടനയായ 'അമ്മ ശക്തമായ നിലപാട് എടുക്കണം. ഉടനെ തന്നെ എക്സിക്യൂട്ടീവ് കമ്മിറ്റി വിളിച്ച് ചേർക്കണം. എല്ലാ അംഗങ്ങളുടെയും അഭിപ്രായം തേടണം. അമ്മയിൽ ഒരു തീരുമാനം ഉണ്ടായേ പറ്റൂ," ഉർവശി പറഞ്ഞു.

വയനാടിന്റെ പ്രിയങ്കരിയായി പ്രിയങ്ക, ലീഡ് അറുപതിനായിരത്തിലേക്ക്‌| Wayanad Palakkad Chelakkara Election Results Live

ഝാര്‍ഖണ്ഡില്‍ മുന്നിലെത്തി ഇന്ത്യ സഖ്യം, മഹാരാഷ്ട്രയില്‍ എന്‍ഡിഎ| Maharashtra Jharkhand Election Results Live

പോസ്റ്റല്‍ വോട്ടില്‍ മുന്നിലെത്തി പ്രിയങ്കയും കൃഷ്ണകുമാറും പ്രദീപും

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം