KERALA

സിനിമ സീരിയല്‍ നടനും സംവിധായകനുമായ വി പി രാമചന്ദ്രന്‍ അന്തരിച്ചു

മുന്‍ എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനും അമേരിക്കന്‍ കോണ്‍സുലേറ്റ് ജീവനക്കാരനുമായിരുന്നു

വെബ് ഡെസ്ക്

പ്രമുഖ സിനിമ സീരിയല്‍ നാടക നടനും സംവിധായകനുമായ വി പി രാമചന്ദ്രന്‍ അന്തരിച്ചു. 81 വയസായിരുന്നു. സംസ്‌കാരം നാളെ രാവിലെ 9 മണിക്ക് നടത്തും. മുന്‍ എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനും അമേരിക്കന്‍ കോണ്‍സുലേറ്റ് ജീവനക്കാരനുമായിരുന്നു രാമചന്ദ്രന്‍. കൂടാതെ സംഗീത നാടക അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

1987 മുതല്‍ 2016 വരെയുള്ള കാലത്ത് സിനിമയില്‍ സജീവമായിരുന്നു രാമചന്ദ്രന്‍. കിളിപ്പാട്ട്, അപ്പു, അയ്യര്‍ ദ് ഗ്രേറ്റ്, പൊലീസ് ഓഫീസര്‍, കഥാനായിക, ഷെവിലിയര്‍, സദയം, യുവതുര്‍ക്കി, ദി റിപ്പോര്‍ട്ടര്‍, കണ്ടെത്തല്‍, അതിജീവനം തുടങ്ങി പത്തൊന്‍പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി സിനിമകളില്‍ ശബ്ദം നല്‍കിയിട്ടുമുണ്ട്. പ്രശസ്ത നര്‍ത്തകന്‍ പത്മഭൂഷന്‍ വി പി ധനഞ്ജയന്‍ സഹോദരനാണ്. ഭാര്യ വത്സ രാമചന്ദ്രന്‍, ദീപ, ദിവ്യ രാമചന്ദ്രന്‍ എന്നിവര്‍ മക്കളാണ്.

ഹേമന്ത് സോറൻ്റെ ക്ഷേമപ്രവർത്തനങ്ങൾ വോട്ടായി മാറി; ഝാർഖണ്ഡിൽ അധികാരമുറപ്പിച്ച് ഇന്ത്യ മുന്നണി

മുനമ്പം വഖഫ് ഭൂമിപ്രശ്നം: ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

മഹാരാഷ്ട്രയിൽ ഇനി മുഖ്യമന്ത്രി ആരെന്ന ചർച്ച, ചരിത്ര വിജയത്തിൽ എൻഡിഎ, ഝാർഖണ്ഡ് നിലനിർത്തി ഇന്ത്യ മുന്നണി

അതിശക്തരായി സതീശനും ഷാഫിയും; ചോദ്യം ചെയ്യപ്പെടുക കെ സുരേന്ദ്രന്റെ നേതൃത്വത്തെ, രാഷ്ട്രീയ നേട്ടംകൊയ്ത് സന്ദീപ്, പാലക്കാട് നല്‍കുന്ന ഉത്തരങ്ങള്‍

ജയിച്ചത്‌ രാഹുൽ അല്ല, ഷാഫിയും ഷാഫിയുടെ വർഗീയതയും: പത്മജ വേണു​ഗോപാൽ