KERALA

നടിയെ ആക്രമിച്ച കേസ്: സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വിസ്താരം തിരുവനന്തപുരത്ത്

ബാലചന്ദ്രകുമാര്‍ ചികിത്സയിലാണെന്നും കൊച്ചിയിലേക്ക് യാത്ര ചെയ്യാന്‍ ബുദ്ധിമുട്ട് ഉണ്ടെന്നും പ്രോസിക്യൂഷന്‍ കഴിഞ്ഞദിവസം കോടതിയെ അറിയിച്ചിരുന്നു.

നിയമകാര്യ ലേഖിക

നടന്‍ ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ സാക്ഷിയായ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വിസ്താരം അടുത്തയാഴ്ച തിരുവനന്തപുരത്ത് നടത്തും. ബാലചന്ദ്രകുമാര്‍ ചികിത്സയിലാണെന്നും കൊച്ചിയിലേക്ക് യാത്ര ചെയ്യാന്‍ ബുദ്ധിമുട്ട് ഉണ്ടെന്നും പ്രോസിക്യൂഷന്‍ കഴിഞ്ഞദിവസം കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിസ്താരം തിരുവനന്തപുരത്തേക്ക് മാറ്റിയത്. ഈ മാസം 7 മുതല്‍ 10 വരെയാകും ഇദ്ദേഹത്തെ വിസ്തരിക്കുക.

ഈ മാസം 7 മുതല്‍ 10 വരെയാകും ബാലചന്ദ്രകുമാറിനെ വിസ്തരിക്കുക.

നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേസില്‍ തുടരന്വേഷണം നടത്തിയിരുന്നു. നടിയെ ആക്രമിച്ചകേസിലെ ഗൂഡാലോചന സംബന്ധിച്ചും കേസ് അട്ടിമറിക്കാന്‍ ദിലീപ് നടത്തിയ നീക്കങ്ങള്‍ സംബന്ധിച്ചും പ്രോസിക്യൂഷന്റെ പ്രധാന സാക്ഷിയാണ് ബാലചന്ദ്രകുമാര്‍.

നടിയെ ആക്രമിച്ചകേസിലെ ഗൂഡാലോചന സംബന്ധിച്ചും കേസ് അട്ടിമറിക്കാന്‍ ദിലീപ് നടത്തിയ നീക്കങ്ങള്‍ സംബന്ധിച്ചും പ്രോസിക്യൂഷന്റെ പ്രധാന സാക്ഷിയാണ് ബാലചന്ദ്രകുമാര്‍.

അതേസമയം, കേസില്‍ രണ്ടാംഘട്ട വിചാരണ പുരോഗമിക്കുകയാണ്. നടി മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുള്ള സാക്ഷികളുടെ വിസ്താരമാണ് ഇനി നടക്കാനുള്ളത്. ഇതിനിടെ കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ എത്ര സമയം വേണമെന്ന് വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈകോടതി രജിസ്ട്രിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി നല്‍കിയ ജാമ്യ ഹര്‍ജിയിലാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ ഇക്കാര്യം ആരാഞ്ഞത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി നല്‍കിയ സമയം ജനുവരി 31ന് അവസാനിച്ചിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ