നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യർ ഉൾപ്പെടെ മൂന്ന് സാക്ഷികള്‍ക്ക് സമൻസ് അയയ്ക്കുന്നതിന് പ്രത്യേക അപേക്ഷ നൽകണമെന്ന് വിചാരണക്കോടതി. ഒരിക്കൽ വിസ്തരിച്ച സാക്ഷികളെ വീണ്ടും വിസ്തരിക്കണമെങ്കിൽ പ്രത്യേക അപേക്ഷ നൽകണമെന്ന സുപ്രീംകോടതി ഉത്തരവ് ദിലീപിൻ്റെ അഭിഭാഷകർ ചൂണ്ടിക്കാട്ടി. തുടർന്ന് പ്രത്യേക അപേക്ഷ നൽകാമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. ശേഷിക്കുന്ന 36 സാക്ഷികൾക്ക് ഇന്ന് സമൻസ് കോടതി അയച്ചു. കേസിലെ വിചാരണ നവംബർ 10 ന് പുനരാരംഭിക്കും. ആദ്യം വിസ്തരിക്കുന്നത് പൾസർ സുനിയുടെ സഹ തടവുകാരൻ സജിത്തിനെയാണ്.
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് നടത്തിയ തുടരന്വേഷണത്തിൻ്റെ ഭാഗമായി സമർപ്പിച്ച അധിക കുറ്റപത്രത്തിൽ 97 സാക്ഷികളുണ്ട്. ഇതിൽ ഉടൻ വിസ്തരിക്കേണ്ട 39 സാക്ഷികളുടെ പട്ടിക പ്രോസിക്യൂഷൻ കോടതിക്ക് കൈമാറിയിരുന്നു. നടിയുമായ മഞ്ജു വാര്യര്‍, സംവിധായകന്‍ ബാലചന്ദ്രകുമാര്‍, രഞ്ജു രഞ്ജിമാര്‍, സാഗര്‍ വിന്‍സന്റ്, സായ് ശങ്കര്‍, പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്ന ജിന്‍സണ്‍ തുടങ്ങിയവരാണ് ആദ്യം വിസ്തരിക്കേണ്ടവരുടെ പട്ടികയിലുള്ളത്.
നടിയെ ആക്രമിച്ച കേസില്‍ നേരത്തെ 220 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു കെ പൗലോസിന്റെ വിസ്താരം ബാക്കിനില്‍ക്കെയായിരുന്നു കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ചത്. അധിക കുറ്റപത്രത്തിലെ സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായ ശേഷമാകും ഇനി ബൈജു പൗലോസിനെ വിസ്തരിക്കുക. തുടരന്വേഷണത്തിൽ ദിലീപിനെ കൂടാതെ സുഹൃത്ത് ശരത്തിനെയും പ്രതി ചേർത്തിരുന്നു. ഇരുവരും ഒരു വരും ഒരുമിച്ച് വിചാരണ നേരിട്ടാൽ മതിയെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നിർദേശിച്ചു.