ദിലീപ് 
KERALA

നടിയെ ആക്രമിച്ച കേസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കരുതെന്ന് ആവശ്യം

വെബ് ഡെസ്ക്

നടിയെ ആക്രമിച്ച കേസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കേസ് പരിഗണിക്കരുതെന്ന ആവശ്യവുമായി അതിജീവിതയും പ്രോസിക്യൂഷനും. കേസ് പരിഗണിക്കുന്ന കോടതി ഏതെന്ന് നിശ്ചയിക്കണമെന്ന ആവശ്യവുമായി ഇരുകൂട്ടരും വിചാരണക്കോടതിയെ സമീപിച്ചു.കേസ് ഫയല്‍ ഏത് കോടതിയിലാണെന്ന് അറിയിക്കണമെന്നും ജഡ്ജി ഹണി എം വര്‍ഗീസിന് സമര്‍പ്പിച്ച അപേക്ഷയില്‍ ആവശ്യപ്പെടുന്നു.

അപേക്ഷയില്‍ അതിജീവിത പറയുന്നത്

സിബിഐ കോടതിക്കാണ് കേസ് നടത്തിപ്പിന്റെ ചുമതല ഹൈക്കോടതി കൈമാറിയത്. ജോലിഭാരം കാരണം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് കേസ് കൈമാറാനാകില്ലെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു.നിലവില്‍ കേസിലെ വിചാരണ നടത്തുന്ന സിബിഐ കോടതി പ്രത്യേക ജഡ്ജി ഹണി എം വര്‍ഗീസിന് സ്ഥാനക്കയറ്റം ലഭിച്ചതോടെയാണ് കേസ് രേഖകള്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് എത്തിയത്. ഇതിന് പിന്നാലെ കേസ് നടത്തിപ്പും എറണാകുളം സിബിഐ കോടതി മൂന്നില്‍ നിന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയായിരുന്നു.

നേരത്തെ ഹണി എം വര്‍ഗീസിനെ കേസിന്റെ വിചാരണാ ചുമതലയില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഹൈക്കോടതി രജിസ്ട്രാറുടെ ഓഫീസ് ഈ ആവശ്യം തള്ളിയതിനെ തുടർന്നാണ് അതിജീവിതയുടെ പുതിയ അപേക്ഷ. ഹർജിയില്‍ പ്രതികളുടെ നിലപാട് അറിയിക്കാന്‍ സമയം നല്‍കിയ കോടതി കേസ് 11-ാം തീയതിയിലേക്ക് മാറ്റി.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്