കേരള ഹൈക്കോടതി  
KERALA

'നീതി ലഭിക്കുമെന്ന് കരുതുന്നില്ല'; വിചാരണ കോടതി ജഡ്ജിക്കെതിരെ ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിൽ

ജഡ്ജി പുരുഷനായാലും കുഴപ്പില്ലെന്ന് അതിജീവിത

വെബ് ഡെസ്ക്

നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയില്‍. വനിതാ ജഡ്ജിയുടെ കീഴിലെ വിചാരണയില്‍ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് നടി കത്ത് നല്‍കി. തനിക്ക് നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്നാണ് ഹൈക്കോടതി രജിസ്ട്രാർക്ക് നൽകിയ കത്തിൽ നടി പറയുന്നത്.

മെമ്മറികാര്‍ഡിലെ ദൃശ്യങ്ങള്‍ കോടതിക്ക് പുറത്തുപോയിട്ടുണ്ടാകുമെന്ന് സംശയമുണ്ട്. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കപ്പെടുമോയെന്ന് തനിക്ക് പേടിയുമുണ്ട്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടും കുറ്റവാളികളെ കണ്ടെത്താന്‍ നടപടിയെടുക്കുന്നില്ലെന്നും നടി ആരോപിക്കുന്നു.

നേരത്തെയും വിചാരണക്കോടതി ജഡ്ജിക്കെതിരെ നടി രംഗത്ത് എത്തിയിരുന്നു. പക്ഷപാതപരമായി പെരുമാറുന്നുവെന്നായിരുന്നു ആരോപണം. ജഡ്ജി പുരുഷനായാലും കുഴപ്പില്ല, ഇപ്പോഴത്തെ ജഡ്ജിയെ മാറ്റണമെന്നാണ് ആവശ്യം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ