KERALA

വിചാരണ കോടതി മാറ്റില്ല; അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി തള്ളി- വിധിയുടെ പൂർണരൂപം

വെബ് ഡെസ്ക്
verdict.pdf
Preview

നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്ന വിചാരണ കോടതി മാറ്റണമെന്ന അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. വിചാരണ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തന്നെ തുടരും. സി ബിഐ പ്രത്യേക കോടതിയില്‍ നിന്നും കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത് നിയമപരമല്ലെന്നായിരുന്നു അതിജീവിതയുടെ വാദം. എന്നാല്‍ വിചാരണ മാറ്റേണ്ടതില്ലെന്ന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.

സി ബിഐ പ്രത്യേക കോടതിയില്‍ നിന്നും കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത് നിയമപരമല്ലെന്നായിരുന്നു അതിജീവിതയുടെ വാദം

വിചാരണാ കോടതി ജഡ്ജിക്കും അവരുടെ ഭര്‍ത്താവിനും എട്ടാം പ്രതിയായ ദിലീപുമായി അടുത്ത ബന്ധമുണ്ട്. പോലീസിന് ലഭിച്ച വോയ്‌സ് ക്ലിപ്പുകളില്‍ ഇത് സംബന്ധിച്ച തെളിവുകളുണ്ടെന്നുമായിരുന്നു അതിജീവിതയുടെ ആരോപണം. ഹണി എം വര്‍ഗീസാണ് വിചാരണ നടത്തുന്നതെങ്കില്‍ തനിക്ക് നീതി ലഭിക്കില്ലെന്നും നീതിയുക്തമായ വിചാരണ ഉണ്ടാകില്ലെന്നും നടി ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഹര്‍ജിയില്‍ ജസ്റ്റിസ് സിയാദ് റഹ്മാന്‍റെ ബെഞ്ചില്‍ രഹസ്യവാദമാണ് നടന്നത്.

അതേസമയം, കോടതി മാറ്റം സംബന്ധിച്ച വിധിയുടെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നും അതിജീവിത ആവശ്യപെട്ടിരുന്നു. ഈ വാദത്തെ പ്രതിഭാഗം എതിര്‍ത്തു. അത്തരത്തല്‍ ഒരു കീഴ്വഴക്കം ഇല്ലെന്നായിന്നു പ്രതിഭാഗത്തിന്റെ വാദം.

വിചാരണ നടക്കുന്ന സിബിഐ കോടതിയില്‍ നിന്നും ജഡ്ജി ഹണി എം വര്‍ഗീസിന് സെഷന്‍സ് കോടതിയിലേക്ക് സ്ഥലം മാറ്റം ലഭിച്ചപ്പോള്‍ നടിയെ ആക്രമിച്ച കേസും മാറ്റുകയായിരുന്നു. ഇത് തടയണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും