KERALA

സംവിധായകന്‍ ഹരിഹരന്‍ അടക്കം 28 പേര്‍ക്കെതിരേ ഗുരുതര ആരോപണവുമായി നടി ചാര്‍മിള

വെബ് ഡെസ്ക്

മലയാള സിനിമയിലെ ലൈംഗിക ചൂഷണങ്ങള്‍ സംബന്ധിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി കൂടുതല്‍ നടിമാര്‍ രംഗത്ത്. മലയാളികള്‍ക്ക് സുപരിചിതയും നിരവധി ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചിട്ടുള്ള നടിയുമായ ചാര്‍മിളയാണ് ഏറ്റവും പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്തു വന്നത്. പ്രമുഖ സംവിധായകന്‍ ഹരിഹരന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരേയാണ് ചാര്‍മിളയുടെ വെളിപ്പെടുത്തലുകള്‍.

ഒരു ന്യൂസ് ചാനലിലായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. പരിണയം സിനിമ ചെയ്യുന്ന സമയത്ത് തന്നോട് സംവിധായകന്‍ ഹരിഹരന്‍ മോശമായി പെരുമാറി എന്നാണ് ആരോപണം. ചിത്രത്തില്‍ നായികയായി അഭിനയിക്കാന്‍ തന്നെയും പരിഗണിച്ചിരുന്നുവെന്നും താന്‍ വഴങ്ങുമോയെന്ന് ഹരിഹരന്‍ നടന്‍ വിഷ്ണുവിനോട് ചോദിച്ചുവെന്നും ഇല്ലെന്ന് അറിയിച്ചതോടെ തന്നെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കുകയായിരുന്നുവെന്നും ചാര്‍മിള പറഞ്ഞു.

ഹരിഹരനു പുറമേ നിര്‍മാതാവ് എംപി മോഹനനെതിരേയും നടി ആരോപണം ഉന്നയിച്ചു. അര്‍ജുനന്‍ പിള്ളയും അഞ്ച് മക്കളും എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് എംപി മോഹനനും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നും എന്നാല്‍ താന്‍ രക്ഷപെട്ടുവെന്നും എന്നാല്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ അവര്‍ കെണിയില്‍ പെടുത്തിയെന്നും ചാര്‍മിള ആരോപിച്ചു.

മലയാള സിനിമയില്‍ നിന്ന് തനിക്ക് നിരവധി മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും നടന്മാരും നിര്‍മാതാക്കളുമടക്കം 28 പേരോളം പേര്‍ തന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും നടി വെളിപ്പെടുത്തി. ആരോപണം ഉന്നയിച്ചവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു നടിയുടെ മറുപടി. തനിക്കൊരു മകനുണ്ടെന്നും നിയമപോരാട്ടത്തിനിറങ്ങാന്‍ തനിക്ക് താല്‍പര്യമില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.

'പ്രാദേശിക രാഷ്ട്രീയത്തില്‍ ഇന്ത്യയും ചൈനയും ഇടപെടുന്നു'; ഗുരുതര ആരോപണങ്ങളുമായി കനേഡിയൻ ഇന്റലിജൻസ് റിപ്പോർട്ട്

അമ്മയുടെ വിയോഗത്തിന്റെ വേദനയെന്ന് മോഹന്‍ലാല്‍; കവിയൂര്‍ പൊന്നമ്മയ്ക്ക് മലയാളത്തിന്റെ ശ്രദ്ധാജ്ഞലി

'കലങ്ങിയ പൂരം തെളിയുന്നില്ല'; സര്‍ക്കാരിന്റെ അന്വേഷണത്തിന്റെ പേരിലും വിവാദം, വിവരാവകാശത്തിന് മറുപടി നല്‍കിയ ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍

'പലസ്തീൻ ജനതക്ക് വേണ്ടി': പേജർ ആക്രമണത്തിൽ തിരിച്ചടിച്ച് ഹിസ്ബുള്ള, വടക്കൻ ഇസ്രയേലിലേക്ക് തൊടുത്തത്‌ 140 റോക്കറ്റുകൾ

സുബ്ബലക്ഷ്മിയാകാൻ കൊതിച്ചു, അഭിനേത്രിയാക്കിയത് തോപ്പില്‍ ഭാസി; വട്ടപ്പൊട്ടിലൊരു പൊന്നമ്മക്കാലം