KERALA

ട്രെയിന്‍ തീവയ്പ്: പെട്രോൾ വാങ്ങിയത് ഷൊർണൂരിൽ നിന്ന്; ആവശ്യം വന്നാല്‍ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്ന് എഡിജിപി

പ്രതിയെ ചോദ്യം ചെയ്ത് വരികയാണെന്നും എഡിജിപി എം ആർ അജിത് കുമാർ

വെബ് ഡെസ്ക്

എലത്തൂർ ട്രെയിൻ തീവയ്പ് കേസിൽ പ്രതി ഷാരൂഖ് സെയ്ഫി പെട്രോൾ വാങ്ങിയത് ഷൊർണൂരിൽ നിന്നാണെന്ന് എഡിജിപി എം ആർ അജിത് കുമാർ. കേസുമായി ബന്ധപ്പെട്ട് പ്രതിയെ ചോദ്യം ചെയ്ത് വരികയാണെന്നും കൂടുതൽ വിശദാംശങ്ങൾ നിലവിൽ പുറത്ത് വിടാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണത്തോട് പ്രതി സഹകരിക്കുന്നില്ലെന്നും ചോദ്യങ്ങളോട് വ്യക്തമായ മറുപടി നൽകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ യുഎപിഎ ചുമത്തുന്നതടക്കമുള്ള കാര്യങ്ങളിൽ ഇപ്പോൾ വ്യക്തത വരുത്താൻ കഴിയില്ലെന്നും എഡിജിപി പറഞ്ഞു. പ്രതി ഷൊർണൂരിൽ നിന്ന് പെട്രോൾ വാങ്ങിയതിന്റെ സിസിടിവി ദൃശ്യങ്ങളോ പ്രതി മറ്റാരോടെങ്കിലും സംസാരിച്ചതിനെക്കുറിച്ചോ ഉളള കാര്യങ്ങൾ ഒന്നും തന്നെ നിലവിൽ വെളിപ്പെടുത്താൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വരുംദിവസങ്ങളിൽ പ്രതിയുമായി തെളിവെടുപ്പടക്കം വൈകാതെ നടക്കുമെന്നും അദ്ദഹം പറഞ്ഞു. ആവശ്യം വന്നാൽ പ്രതിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. തീവയ്പ് കേസിൽ പ്രതിക്കെതിരെ യുഎപിഎ ചുമത്താത്തതിനും എക്സ്പ്ലോസീവ് ആക്ട് ചുമത്താത്തതിനും പോലീസിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്