KERALA

തൃശൂർ പൂരം അലങ്കോലപ്പെടുത്തല്‍: വിവാദങ്ങൾക്കിടെ റിപ്പോർട്ട് സമർപ്പിച്ച് എഡിജിപി

വെബ് ഡെസ്ക്

വിവാദങ്ങൾക്കിടെ, തൃശൂർ പൂരം അലങ്കോലപ്പെടുത്തിയത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചു. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത് കുമാർ ഡിജിപിക്കാണ് റിപ്പോർട്ട് സമർപ്പിച്ചത്. പൂരം നടന്ന് അഞ്ച് മാസങ്ങൾക്ക് ശേഷമാണ് നീക്കം. അടുത്ത ദിവസങ്ങളിൽ തന്നെ ഡിജിപി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറും. അഞ്ച് മാസമായിട്ടും അന്വേഷണം എങ്ങുമെത്താത്തത് സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ രാഷ്ട്രീയ കോളിളക്കങ്ങൾക്ക് പിന്നാലെയാണ് എഡിജിപി റിപ്പോർട്ട് സമർപ്പിച്ചത്.

തൃശൂര്‍ പൂരം വിവാദത്തിൽ പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്ന് തൃശൂരിലെ എൽഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന സിപിഐയിലെ വി എസ് സുനിൽകുമാർ അടക്കമുള്ളവർ കഴിഞ്ഞ ദിവസങ്ങളിൽ ആവശ്യപ്പെട്ടിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപാണ്, പൊലീസ് നടപടികളെ തുടർന്ന് തൃശൂർ പൂരം അലങ്കോലപ്പെട്ടതായി ആക്ഷേപം ഉയർന്നത്. ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലടക്കം ആരോപണ വിധേയനായ എഡിജിപി എം ആർ അജിത് കുമാറിന് പൂരം കലക്കലിൽ പങ്കുണ്ടെന്ന തരത്തിലും ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിരുന്നു. എം ആർ അജിത് കുമാർ തൃശൂരിലുള്ളപ്പോഴാണ് പൂരം അലങ്കോലപ്പെടുന്നത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് ലഭിച്ച നാല് പരാതികളാണ് അന്വേഷണത്തിനായി കൈമാറിയത്. എന്താണ് സംഭവിച്ചതെന്ന് കൃത്യമായി പരിശോധിക്കുമെന്നും പരാതികളെ ഗൗരവത്തോടെയാണ് കാണുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ ആരോപണവിധേയനായ എഡിജിപിയെ തന്നെയാണ് അന്വേഷണം ഏൽപ്പിച്ചത്.

ഒരാഴ്ച കൊണ്ട് അന്വേഷണം പൂർത്തിയാക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിർദ്ദേശം. നാല് മാസം കഴിഞ്ഞാണ് ക്രമസമാധന ചുമതലയുള്ള എഡിജിപി റിപ്പോർട്ട് നൽകുന്നത്. തൃശൂർപൂരം അലങ്കോലപ്പെട്ടതിനു പിന്നിൽ ഗൂഢനീക്കമുണ്ടോയെന്ന് പരിശോധിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പൂരവുമായി ബന്ധപ്പെട്ട പൊലീസ് റിപ്പോർട്ട് പുറത്തുവിടണമെന്ന് വി എസ് സുനിൽകുമാറും ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് അന്വേഷണങ്ങൾ ഒന്നും നടക്കുന്നില്ലെന്ന് വിവരാവകാശ നിയമപ്രകാരമുള്ള അന്വേഷണത്തിൽ മറുപതി ലഭിച്ചത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. പൂരം അലങ്കോലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഏതെങ്കിലും അന്വേഷണം നടക്കുന്നുണ്ടോ, ആ അന്വേഷണ റിപ്പോര്‍ട്ട് എന്തായി എന്നിങ്ങനെ നേരിട്ടുള്ള ചോദ്യങ്ങളായിരുന്നു അപേക്ഷയിലുണ്ടായിരുന്നത്. എന്നാൽ ഇല്ലെന്നായിരുന്നു ലഭിച്ച മറുപടി. വസ്തുതകള്‍ക്ക് അനുസരിച്ചുള്ള റിപ്പോര്‍ട്ട് അല്ല വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് മറുപടി നല്‍കിയത് എന്ന് ചൂണ്ടിക്കാട്ടി പൊലീസ് ആസ്ഥാനത്തെ വിവരാവകാശ ഓഫീസര്‍ക്കെതിരെ നടപടിയെടുത്തിരുന്നു.

നിപയില്‍ ആശയങ്കയകലുന്നു; സമ്പർക്കപ്പട്ടികയിലെ ആറ് പേരുടെ ഫലം കൂടി നെഗറ്റീവ്

'കള്ളക്കടത്തിൻ്റെ പങ്ക് ശശി പറ്റുന്നുണ്ടോ എന്ന് സംശയം, ഞാൻ മാത്രമല്ല, ഇഎംഎസ്സും പണ്ട് കോൺഗ്രസ്'; മുഖ്യമന്ത്രിയെ തള്ളി അൻവർ

'പോലീസ് കൊടുത്ത റിപ്പോര്‍ട്ട് പാവം മുഖ്യമന്ത്രി വിശ്വസിച്ചു, തെറ്റിദ്ധരിക്കപ്പെട്ടെന്ന് തിരിച്ചറിയണം'; ഉപദേശവുമായി പി വി അന്‍വര്‍

ചെപ്പോക്കില്‍ ബംഗ്ലാദേശ് പൊരുതുന്നു; ആറ് വിക്കറ്റ് അകലെ ഇന്ത്യയ്ക്ക് ജയം

ഷിരൂര്‍ പുഴയില്‍ വാഹനങ്ങളുടെ ഭാഗങ്ങൾ കണ്ടെത്തി; തിരച്ചില്‍ നിര്‍ണായക ഘട്ടത്തില്‍