KERALA

'20-ാം വയസ്സില്‍ ജാതിവാല്‍ ഉപേക്ഷിച്ചതാണ്, ജാതീയതയെ കുറിച്ച് എന്നെ പഠിപ്പിക്കരുത്': അടൂര്‍ ഗോപാലകൃഷ്ണന്‍

മോഹന്‍ലാലിന് 'നല്ല റൗഡി' ഇമേജ്; നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് നിരപരാധിയാണെന്ന് വിശ്വാസം

വെബ് ഡെസ്ക്

കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സംവരണ അട്ടിമറി, ജാതീയത തുടങ്ങിയ വിവാദങ്ങളില്‍ രൂക്ഷമായ പ്രതികരണവുമായി ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ഇരുപതാം വയസില്‍ ജാതിവാല്‍ ഉപേക്ഷിച്ച തന്നെ ജാതീയതയുടെ പാഠങ്ങള്‍ ആരും പഠിപ്പിക്കേണ്ടെന്ന് അടൂര്‍ തുറന്നടിച്ചു. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ അഭിമുഖം 'എക്‌സ്പ്രസ് ഡയലോഗി'ലാണ് അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രതികരണം.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് വീട് നിര്‍മിക്കുന്നതിനുള്ള ലൈഫ് മിഷന്‍ പദ്ധതിക്കായി ഭൂമി വിട്ടു നല്‍കിയ ആളാണ് താനെന്നും കുറ്റപ്പെടുത്തുന്ന എത്ര പേര്‍ അതിന് തയ്യാറാകുമെന്നും അടൂര്‍ .

സംവരണ അട്ടിമറി നടന്നിട്ടില്ലെന്ന് വിശദീകരണം

കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംവരണ അട്ടിമറി നടക്കുന്നെന്ന വിദ്യാര്‍ഥികളുടെ പരാതി വെറും ആരോപണം മാത്രമാണെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്നു. ''പട്ടികജാതി-വര്‍ഗ കമ്മിഷന്‍ സിറ്റിങ്ങില്‍ പരാതികള്‍ വ്യാജമാണെന്ന് തെളിഞ്ഞതാണ് . ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ ഒരു പ്രൊഫഷണലാണ്. അദ്ദേഹത്തെപ്പോലെയൊരാള്‍ എന്തിന് വിദ്യാര്‍ഥികള്‍ക്കെതിരെ തിരിയണം'' - അടൂര്‍ ഗോപാലകൃഷ്ണന്‍ ചോദിക്കുന്നു. ശങ്കര്‍ മോഹന്‍ ഇവിടെ ജീവിച്ചയാളല്ലെന്നും അദ്ദേഹത്തിന് കേരളത്തിലെ ജാതി വ്യവസ്ഥയെപ്പറ്റി ഒന്നും അറിയില്ലെന്നും അടൂര്‍ പറയുന്നു.

സ്വന്തമായി ഇന്നോവ കാറുള്ള ഒരു ഗുണ്ടയാണ് സെക്യൂരിറ്റി ജീവനക്കാരൻ

വിവാദങ്ങള്‍ക്ക് പിന്നില്‍ സുരക്ഷാ ജീവനക്കാരന്‍, അയാളൊരു ഗുണ്ടയാണ് !

കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിവാദങ്ങള്‍ പിന്നില്‍ ഒരു സെക്യൂരിറ്റി ജീവനക്കാരനാണൈന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ ആരോപിക്കുന്നു. '' ''2014 മുതല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രധാന ഗേറ്റില്‍ സുരക്ഷാ ജീവനക്കാരായിരുന്നത് മുന്‍ സൈനികരായിരുന്നു. അദ്ദേഹം വിദ്യാര്‍ഥികളെ മദ്യം നല്‍കി സ്വാധീനിച്ച് അടുപ്പം നിലനിര്‍ത്തിയിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായി ശങ്കര്‍ മോഹന്‍ ചുമതലയേറ്റതിന് ശേഷം നടത്തിയ പരിശോധനയില്‍ ഹോസ്റ്റല്‍ പരിസരത്ത് നിന്ന് 17 ഒഴിഞ്ഞ മദ്യക്കുപ്പികള്‍ കണ്ടെത്തിയിരുന്നു. പിന്നാലെ സെക്യൂരിറ്റി ജീവനക്കാരനെ പിന്‍വലിക്കാന്‍ ഏജന്‍സിയോട് ആവശ്യപ്പെട്ടെങ്കിലും അയാള്‍ പോകാന്‍ തയ്യാറായില്ല. ഒടുവില്‍ പോലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തേണ്ടി വന്നു. ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുഴുവന്‍ വിവാദങ്ങള്‍ക്ക് പിന്നിലും ആ സെക്യൂരിറ്റി ജീവനക്കാരനാണ്.'' - അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്നു. സ്വന്തമായി ഇന്നോവ കാറുള്ള ഒരു ഗുണ്ടയാണ് ആ സെക്യൂരിറ്റി ജീവനക്കാരനെന്നും അടൂര്‍ കുറ്റപ്പെടുത്തുന്നു.

മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ ശങ്കര്‍ മോഹന്റെ ഭാര്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്

ശങ്കര്‍ മോഹന്റെ ഭാര്യയ്‌ക്കെതിരായ ആരോപണം വ്യാജം

ശങ്കര്‍ മോഹന്റെ ഭാര്യയില്‍ നിന്ന് ജാതി അധിക്ഷേപം നേരിട്ടെന്ന ജോലിക്കാരിയുടെ ആരോപണം വ്യാജമാണെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍. ജോലിക്കാരോട് ജാതി ചോദിച്ച ശേഷം കുളിച്ച് അകത്ത് കയറിയാല്‍ മതിയെന്ന് പറഞ്ഞുവെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ ശങ്കര്‍ മോഹന്റെ ഭാര്യയോട് താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ വ്യക്തമാക്കുന്നു.

ആഷിഖ് അബുവും രാജീവ് രവിയും പബ്ലിസിറ്റി ആഗ്രഹിക്കുന്നു

യുവസംവിധായകരായ ആഷിഖ് അബുവും രാജീവ് രവിയും തന്നെ വിമര്‍ശിക്കുന്നത് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍. സ്വയം ന്യൂ ജനറേഷന്‍ ഫിലിം മേക്കര്‍മാരെന്ന് അവകാശപ്പെടുന്നവരെ കുറിച്ച് എന്ത് പറയാനാണെന്നും അടൂര്‍.

ഒരു തെളിവും ഇല്ലാതെ ഒരാളെ അപകീര്‍ത്തിപ്പെടുത്തുന്നതിനോട് യോജിക്കാനാകില്ല

ദിലീപ് നിരപരാധിയാണെന്ന് വിശ്വസിക്കുന്നു

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് നിരപരാധിയാണെന്നാണ് താന്‍ വിശ്വസിക്കുന്നത് അടൂര്‍ ഗോപാലകൃഷ്ണന്‍. ഒരു തെളിവും ഇല്ലാതെ ഒരാളെ അപകീര്‍ത്തിപ്പെടുത്തുന്നതിനോട് താന്‍ എതിരാണെന്നും അടൂര്‍.

മോഹന്‍ ലാല്‍ 'ഒരു നല്ല റൗഡിയാണ് '

മോഹന്‍ലാലിന് 'ഒരു നല്ല റൗഡി' ഇമേജാണെന്നും തന്റെ സിനിമകളില്‍ അഭിനയിപ്പിക്കാത്തതിന് കാരണം അതാണെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ വ്യക്തമാക്കുന്നു.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം