KERALA

ഫാമിലി മെഡിസിൻ എംബിബിഎസ് കരിക്കുലത്തിന്റെ അവിഭാജ്യ ഘടകമാക്കണം; എഎഫ്പിഐ കേരള ഘടകം

കൊച്ചിയിലെ ട്രിബ്യൂട്ട് റോയൽ ഹോട്ടലിൽ നടന്ന കോൺഫറൻസിൽ എ എഫ് പി ഐ കേരള ഘടകം പ്രസിഡന്റ് ഡോക്ടർ ഇന്ദു രാജീവ് അധ്യക്ഷത വഹിച്ചു.

വെബ് ഡെസ്ക്

ഫാമിലി മെഡിസിൻ എംബിബിഎസ് പഠന കരിക്കുലത്തിന്റെ അവിഭാജ്യ ഘടകം ആക്കി മാറ്റാൻ ശ്രമിക്കണമെന്ന് അക്കാദമി ഓഫ് ഫാമിലി ഫിസിഷ്യൻ ഓഫ് ഇന്ത്യ കേരള ഘടകം. അക്കാദമി ഓഫ് ഫാമിലി ഫിസിഷ്യൻ ഓഫ് ഇന്ത്യ കേരള ഘടകത്തിന്റെ എട്ടാമത് സ്റ്റേറ്റ് കോൺഫറൻസ് (APICON 2024) ഉദ്ഘാടനം ചെയ്ത ഹൈബി ഈഡൻ എംപിക്ക് മുന്നിലാണ് സംഘടന ഇക്കാര്യം ആവതരിപ്പിച്ചത്.

കോൺഫറൻസ് ഉദ്ഘാടനം ചെയ്ത ഹൈബി ഈഡൻ കുടുംബ ഡോക്ടർ സംവിധാനത്തിന്റെ ഗൃഹാതുരത്വം പേറുന്ന ഓർമ്മകൾ പങ്കിടുകയും ആധുനിക വൈദ്യശാസ്ത്ര ശാഖയിൽ കുടുംബഡോക്ടറുടെ ആനുകാലിക പ്രാധാന്യം ഓർമ്മിപ്പിക്കുകയും ചെയ്തു. ശനി ഞായര്‍ ദിവസങ്ങളിലായി കൊച്ചിയിലെ ട്രിബ്യൂട്ട് റോയൽ ഹോട്ടലിൽ നടന്ന കോൺഫറൻസിൽ എ എഫ് പി ഐ കേരള ഘടകം പ്രസിഡന്റ് ഡോക്ടർ ഇന്ദു രാജീവ് അധ്യക്ഷത വഹിച്ചു.

യോഗത്തിൽ എ എഫ് പി ഐ ദേശീയ പ്രസിഡന്റ് ഡോ. രമൺ കുമാർ, എ എഫ് പി ഐ ദേശീയ സെക്രട്ടറി ഡോ. വന്ദന ബുബ്‌ന, ദേശീയ ട്രഷറേർ ഡോ. രശ്മി കൈമൾ, സംസ്ഥാന സെക്രട്ടറി ഡോ. കൈലാസ്, കോൺഫറൻസ് ചെയർ പേഴ്‌സൺ ഡോ. അനൂപ് കെ ജെ, കോൺഫറൻസ് സെക്രട്ടറി ഡോ. പ്രശാന്ത് എസ്, കെജിഎംഒഎ സംസ്ഥാന സെക്രട്ടറി ഡോ. സുനിൽ പികെ എന്നിവർ സംസാരിച്ചു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ