KERALA

ആശങ്കകൾക്കൊടുവിൽ സുരക്ഷിത ലാൻഡിങ്; കോഴിക്കോട്-ദമാം എയര്‍ഇന്ത്യ വിമാനം അടിയന്തരമായി തിരുവനന്തപുരത്ത് ഇറക്കി

വെബ് ഡെസ്ക്

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ദമാമിലേക്കു പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനം അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കി. IX385 എയർഇന്ത്യാ എക്സ്പ്രസ് വിമാനമാണ് അടിയന്തരമായി ഇറക്കിയത്. സാങ്കേതിക തകരാറാണ് കാരണമെന്നാണ് സൂചന. 168 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. മണിക്കൂറുകളുടെ അനിശ്ചിതത്വത്തിന് ഒടുവിലാണ് വിമാനം സുരക്ഷിതമായി ഇറക്കിയത്.

രാവിലെ 9.45ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്തപ്പോള്‍ പിന്‍ഭാഗം താഴെ ഉരസുകയായിരുന്നു എന്നാണ് സൂചന. ഹൈഡ്രോളിക് ഗിയറിന് തകരാറ് സംഭവിച്ചെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. തുടര്‍ന്ന് അടിയന്തരമായി ലാന്‍ഡ് ചെയ്യാന്‍ തിരുവനന്തപുരം വിമാനത്താവളം അനുമതി നല്‍കുകയായിരുന്നു.

അടിയന്തര ലാന്‍ഡിങ്ങിനായി ഭാരം കുറയ്ക്കാന്‍ വിമാനത്തിലെ ഇന്ധനത്തിന്‌റെ അളവ് കുറച്ചിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിന് മുകളില്‍ പലതവണ വിമാനം വട്ടമിട്ട് പറന്നു. 12.15 ഓടെയാണ് വിമാനം ലാന്‍ഡ് ചെയ്തത്. ലാന്‍ഡിങ് സമയത്ത് ചെറിയ തോതില്‍ പുക ഉയര്‍ന്നെങ്കിലും വിമാനം വിജയകരമായി ഇറക്കാന്‍ സാധിച്ചു. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്.

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

'അഞ്ച് കോടി കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ