ആകാശ് തില്ലങ്കേരി 
KERALA

ആകാശ് തില്ലങ്കേരി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍; ആറ് മാസത്തേക്ക് പുറത്തിറങ്ങാനാകില്ല

വെബ് ഡെസ്ക്

കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത മട്ടന്നൂര്‍ ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയെയും കൂട്ടാളി ജിജോ തില്ലങ്കേരിയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു. പുലര്‍ച്ചെ നാലരയോടെയാണ് ഇരുവരെയും ജയിലിലെത്തിച്ചത്. ആകാശും ജിജോയും സ്ഥിരം കുറ്റവാളിയാണെന്ന പൊലീസ് റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ അംഗീകരിച്ചതോടെ ഇനി ആറു മാസത്തേക്ക് ഇരുവർക്കും പുറത്തിറങ്ങാനാകില്ല. ആകാശ് തില്ലങ്കേരിക്കെതിരെ രണ്ട് കൊലപാതക കേസ് ഉള്‍പ്പെടെ 14 ക്രിമിനല്‍ കേസുകളാണ് ഉള്ളത്. കൂട്ടാളി ജിജോ തില്ലങ്കേരിക്കെതിരെ 23 കേസുകളും നിലവിലുണ്ട്.

കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയാണ് ഇരുവരെയും വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്. പോലീസ് മേധാവി നല്‍കിയ ശുപാര്‍ശ പ്രകാരമായിരുന്നു കളക്ടര്‍ അറസ്റ്റിന് ഉത്തരവിട്ടത്. സമൂഹത്തിന് ഭീഷണിയായേക്കുമെന്ന വിലയിരുത്തലിലാണ് നടപടിയെന്നാണ് പോലീസ് പറയുന്നത്.

ഷുഹൈബ് വധക്കേസിൽ ജാമ്യ വ്യവസ്ഥ ലംഘിച്ചതിൻ്റെ പേരിൽ ഇരുവരുടെയും ജാമ്യം റദ്ദാക്കാനുള്ള നടപടികളും തുടരുകയാണ്.

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിലും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ഫേസ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലും മുഴക്കുന്ന് പോലീസും മട്ടന്നൂര്‍ പോലീസും ആകാശിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ ആകാശിനും ജിജോയ്ക്കും കോടതി ജാമ്യം അനുവദിച്ചത്. ഷുഹൈബ് വധം പാര്‍ട്ടി ആഹ്വാന പ്രകാരമാണ് നടത്തിയതെന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടതും വലിയ വിവാദത്തിന് വഴിവെച്ചിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും