KERALA

എകെജി സെന്റര്‍ ആക്രമണ കേസ്; ഒന്നാം പ്രതി ജിതിന് ജാമ്യം

വെബ് ഡെസ്ക്

എകെജി സെന്റര്‍ ആക്രണക്കേസിലെ ഒന്നാംപ്രതിയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ജിതിന് ജാമ്യം. ഹൈക്കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഭരണകക്ഷിയുടെ സമ്മര്‍ദം മൂലം തന്നെ അനാവശ്യമായി പ്രതി ചേര്‍ത്തതാണെന്ന് ആരോപിച്ചായിരുന്നു ജിതിന്‍ ജാമ്യം തേടി കോടതിയെ സമീപിച്ചത്. ജസ്റ്റിസ് വിജു എബ്രഹാമിന്റെ ബെഞ്ചാണ് ജാമ്യഹര്‍ജിയില്‍ വിധി പറഞ്ഞത്. അറസ്റ്റിലായി ഒരു മാസം തികയുമ്പോഴാണ് ജിതിന് ജാമ്യം ലഭിച്ചത്.

അന്വേഷണം പൂര്‍ത്തിയായ സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ജാമ്യം അനുവദിച്ചത്

കേസ് കെട്ടിച്ചമച്ചതാണെന്നും,തനിക്കെതിരെ തെളിവുകളില്ലെന്നും ജിതിന്‍ കോടതിയെ അറിയിച്ചു. കേസില്‍ ജിതിനെ കുടുക്കുകയായിരു എന്നും പ്രതി ഭാഗം കോടതിയില്‍ വാദിച്ചു. എന്നാല്‍ എകെജി സെന്ററിലേക്ക് സ്ഫോടക വസ്തു എറിഞ്ഞത് ജിതിനാണെന്ന് വ്യക്തമായതായി ക്രൈംബ്രാഞ്ച് കോടതിയില്‍ വാദിച്ചു.

എകെജി സെന്ററിലേക്ക് സ്ഫോടക വസ്തു എറിഞ്ഞത് ജിതിനാണെന്ന് വ്യക്തമായതായി ക്രൈംബ്രാഞ്ച്

പിന്നാലെയാണ് ജസ്റ്റിസ് വിജു എബ്രഹാമിന്റെ ബെഞ്ച് ജിതിന് ജാമ്യം നല്‍കി ഉത്തരവിറക്കിയത്. അന്വേഷണം പൂര്‍ത്തിയായ സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ജാമ്യം അനുവദിച്ചത്. ജിതിന്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജി നേരത്തെ തിരുവനന്തപുരം ജില്ലാ കോടതി തള്ളിയിരുന്നു. പിന്നാലെ ആയിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതാവ് കോടതിയെ സമീപിച്ചത്.

കഴിഞ്ഞ ജൂണ്‍ 30ന് രാത്രിയായിരുന്നു എകെജി സെന്ററിനു നേരെ ബോംബെറിഞ്ഞ കേസില്‍ സെപ്തംബര്‍ 22 നാണ് ജിതിന്‍ അറസ്റ്റിലായത്. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റാണ് ജിതിന്‍.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്