KERALA

"ഈ കൊച്ചു മനസ്സ് അത്ഭുതപ്പെടുത്തി"; ഓഫീസിൽ ലഭിച്ച സമ്മാനത്തിന് പിന്നിലെ കഥ പറഞ്ഞ് കൃഷ്ണതേജ ഐഎഎസ്

നോട്ട്ബുക്കുകൾ, ചോക്ലേറ്റ്, കളിപ്പാട്ടങ്ങൾ, പേന, ക്രയോൺസ്, തുടങ്ങിയവയാണ് കൊറിയറിൽ ഉണ്ടായിരുന്നത്‌.

വെബ് ഡെസ്ക്

വ്യത്യസ്തങ്ങളായ ഇടപെടലിലൂടെ സാമൂഹ്യ മാധ്യമങ്ങളിലും പൊതു മധ്യത്തിലും ഏറെ ശ്രദ്ധേയനായ വ്യക്തിയാണ് ആലപ്പുഴ ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ ഐഎസ്. ആലപ്പുഴയിൽ ഔട്ടിംഗിനെത്തിയ വയോജന സംഘത്തിന് ചലച്ചിത്രതാരം ബേസിൽ ജോസഫുമായി സംവദിക്കാൻ അടക്കം അവസരം ഒരുക്കിയ കള്കടർ വാർത്തകളിൽ നിറഞ്ഞിരുന്നു. ഇപ്പോൾ കള്കടറെപ്പോലും ഞെട്ടിച്ച ഒരു ചെറിയ വലിയ മനസ്സിനെക്കുറിച്ചുള്ള കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ ആകർഷിക്കുകയാണ്.

കുറിപ്പ് ഇങ്ങനെ

'കഴിഞ്ഞ ആഴ്ച വളരെ തിരക്കുള്ള ദിവസങ്ങൾ ആയിരുന്നു. ഒരു ദിവസം ഓഫീസിൽ നിന്ന് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് ഒരു കൊറിയർ ലഭിക്കുന്നത്. കൊറിയർ തുറന്ന് നോക്കിയ ഞാൻ വളരെ ആശ്ചര്യപ്പെട്ടു. നോട്ട്ബുക്കുകൾ, ചോക്ലേറ്റ്, കളിപ്പാട്ടങ്ങൾ, പേന, ക്രയോൺസ്, തുടങ്ങിയവയാണ് അതിൽ ഉണ്ടായിരുന്നത്‌. എന്തുകൊണ്ടാണിത് എനിക്ക് അയച്ചതെന്ന് ഓർത്ത് ഞാൻ അത്ഭുതപ്പെട്ടു. എന്നാൽ ഇതിൻറെ ഒപ്പമുണ്ടായിരുന്ന കത്ത് വായിച്ചപ്പോഴാണ് എനിക്ക് കാര്യങ്ങൾ മനസ്സിലായത്.'

'കണ്ണൂരിൽ ഈ അടുത്ത് അതിക്രമത്തിന് ഇരയായ ഗണേഷ് എന്ന മോന് നൽകാനായി വൈക്കം നേരേകടവ് ഗവൺമെന്റ് എൽപി സ്കൂളിലെ മുന്നാം ക്ലാസ് വിദ്യാർത്ഥി നിഥിൻ മനോജാണ് ഗണേഷിൻറെ വിലാസം അറിയാത്തതിനാൽ ഈ സമ്മാനപ്പൊതി ഗണേഷിന് നൽകാനുള്ള ഉത്തരവാദിത്വത്തോടെ എന്നെ ഏൽപിച്ചത്. എന്റെ സുഹൃത്തുകൾ വഴി കഴിഞ്ഞ ദിവസം ഈ സമ്മാനപ്പൊതി കൃത്യമായി ഗണേഷിന്റെ അമ്മയെ ഏൽപ്പിച്ചിട്ടുണ്ട്.'

തനിക്ക്‌ അറിയുക പോലുമില്ലാത്ത ഒരാൾക്ക് പഠിക്കാനും കളിക്കാനും വേണ്ടി സമ്മാനം നൽകാനുള്ള ഈ കൊച്ചു മനസ്സ് തന്നേയും കളക്ടറേറ്റിലെ എല്ലാ ജീവനക്കാരെയും ഒരേപോലെ അത്ഭുതപ്പെടുത്തിയെന്നും കളക്ടർ ഫെസ്ബുക്കിൽ കുറിച്ചു.
നിഥിൻ അയച്ച സമ്മാനങ്ങൾ കണ്ണൂരിൽ എത്തിച്ചതിന്റെ ചിത്രങ്ങളും കുറിപ്പിനൊപ്പം ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ