ഷാജഹാന്‍ 
KERALA

പാലക്കാട്ടെ സിപിഎം പ്രവർത്തകന്റെ കൊലപാതകം: എട്ട് പ്രതികളും പോലീസ് കസ്റ്റഡിയിൽ

വെബ് ഡെസ്ക്

പാലക്കാട്ടെ സിപിഎം ലോക്കൽകമ്മിറ്റിയംഗം ഷാജഹാന്റെ കൊലപാതകത്തിൽ മുഴുവൻ പ്രതികളും പോലീസ് കസ്റ്റഡിയിൽ. ചൊവ്വാഴ്ച വൈകീട്ടോടെ ആറ് പ്രതികൾ കൂടി പിടിയിൽ. മലമ്പുഴ കവയ്ക്ക് സമീപം ഒളിവില്‍ കഴിയുകയായിരുന്നു ഇവർ. പ്രതികളായ രണ്ട് പേരെ രാവിലെ പിടികൂടിയിരുന്നു . ശബരീഷ്, അനീഷ്, നവീൻ, ശിവരാജൻ, സിദ്ധാർത്ഥൻ, സുജീഷ്, സജീഷ്, വിഷ്ണു എന്നിവരാണ് കേസിലെ പ്രതികൾ. രാഷ്ട്രീയ പ്രേരിതമാണ് കൊലപാതകമെന്ന് എഫ്ഐആറിലുണ്ട്. കൊലപാതകത്തിന് ശേഷം പ്രതികള്‍ മൂന്നു സംഘങ്ങളായാണ് ഒളിവില്‍ കഴിഞ്ഞതെന്ന് പോലീസ് പറഞ്ഞു. കസ്റ്റഡിയിലുള്ള പ്രതികളുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും.

ഷാജഹാന്റെ കൊലപാതകം ആസൂത്രിതമെന്നും പിന്നില്‍ ബിജെപിയാണെന്നുമാണ് കുടുംബത്തിൻ്റെ ആരോപണം. ബിജെപി അനുഭാവികളായ എട്ടുപേരാണ് കൊലയ്ക്ക് പിന്നിലെന്നാണ് ഷാജഹാൻ്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് സുരേഷും മൊഴി നല്‍കിയിരിക്കുന്നത്.ഷാജഹാന് നേരത്തെ തന്നെ ബിജെപിയുടെ വധ ഭീഷണി ഉണ്ടായിരുന്നു എന്നാണ് വ്യക്തമാകുന്നത്. ശബരീഷും അനീഷും നവീനും ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ആസൂത്രിത കൊലയ്ക്ക് പിന്നിൽ ബിജെപിയാണെന്നും അവരുടെ സഹായമില്ലാതെ കൊലപാതകം നടക്കില്ലെന്നുമാണ് ബന്ധുക്കളുടെ ആരോപണം. ഷാജഹാൻ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ ശേഷമാണ് തർക്കം തുടങ്ങിയതെന്നും ബന്ധുക്കള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 19 അംഗ സംഘത്തിനാണ് അന്വേഷണ ചുമതല. നാല് സിഐമാരും മൂന്ന് എസ്ഐമാരും സംഘത്തിലുണ്ട്. പാലക്കാട് മരുതറോഡ് സിപിഎം ലോക്കല്‍കമ്മിറ്റി അംഗവും കുന്നങ്കാട് ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു ഷാജഹാന്‍. ഓഗസ്റ്റ് 14ന് രാത്രി ഒന്‍പതരയോടെ കുന്നങ്കാട് ജംഗ്ഷനില്‍വച്ചാണ് ഒരു സംഘമാളുകള്‍ വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം