KERALA

ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരി ക്രൂരപീഡനത്തിനിരയായി; കൊന്നത് ശ്വാസംമുട്ടിച്ചെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്‌

വെബ് ഡെസ്ക്

ആലുവയില്‍ ബിഹാര്‍ സ്വദേശി കൊലപ്പെടുത്തിയ അഞ്ച് വയസ്സുകാരി അതിക്രൂരമായ പീഡനത്തിനാണ് കുട്ടി ഇരയായതെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടിയുടെ ശരീരത്തില്‍ ആസകലവും സ്വകാര്യ ഭാഗത്തും മുറിവുകളേറ്റിട്ടുണ്ട്. മുഖം കല്ലിനിടച്ചു ചതച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പീഡനത്തിനു ശേഷം കുട്ടിയെ കഴുത്തുമുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നും തെളിഞ്ഞു.

പീഡനത്തിനു ശേഷം കുട്ടിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം പ്ലാസ്റ്റിക് ചരട് ഉപയോഗിച്ചു കഴുത്തില്‍ വരിഞ്ഞുമുറുക്കി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് നിഗമനം.

കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടംപൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. പിതാവാണ് മൃതദേഹം ഏറ്റുവാങ്ങിയത്. തുടര്‍ന്ന് ആലുവ ജില്ലാ ആശുപത്രിയിലേക്കു മാറ്റിയ മൃതദേഹം നാളെ കുട്ടി പഠിച്ചിരുന്ന സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. പിന്നീട് ആലുവ ചൂര്‍ണിക്കരയിലെ പൊതു ശ്മശാനത്തില്‍ സംസ്‌കാരം നടത്തും.

ഇന്നലെ വൈകീട്ട് എഴു മണിയോടു കൂടി കാണാതായ കുട്ടിയെ 21 മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് ആലുവ മാര്‍ക്കറ്റില്‍ കണ്ടെത്തിയത്. കുട്ടിയുമായി പോകുന്ന പ്രതിയെ സിസിടിവില്‍ നിന്ന് തിരിച്ചറിഞ്ഞ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറംലോകമറിഞ്ഞത്.

കുട്ടിയുമായി ആലുവ മാര്‍ക്കറ്റില്‍ എത്തിയ പ്രതിയെ ദൃക്‌സാക്ഷികള്‍ തിരിച്ചറിഞ്ഞിരുന്നു. പ്രതിയുടെ കൈ പിടിച്ച് വന്ന കുട്ടിയുടെ കൈയില്‍ മിഠായി ഉണ്ടായിരുന്നുവെന്നും ആരാണെന്ന് ചോദിച്ചപ്പോള്‍ മകളാണെന്ന് മറുപടി പറഞ്ഞുവെന്നും ചുമട്ടു തൊഴിലാളിയായ താജുദ്ദീന്‍ വെളിപ്പെടുത്തി. പിന്നീട് മൂന്ന് പേര്‍ കൂടി പ്രതിയുടെ ഒപ്പം ചേര്‍ന്നുവെന്നും ചോദിച്ചപ്പോള്‍ സുഹൃത്തുക്കളുമായി മദ്യപിക്കാന്‍ പോവുകയാണെന്ന് പറഞ്ഞുവെന്നും താജുദ്ദീന്‍ പറഞ്ഞു.

ബിഹാര്‍ സ്വദേശി മജ്ജയ് കുമാര്‍-നീത ദമ്പതികളുടെ മകളാണ് കൊല്ലപ്പെട്ടത്. രണ്ട് ദിവസം മുന്‍പ് ഇവരുടെ വീടിന് മുകളിലായി താമസത്തിനെത്തിയതാണ് പ്രതി അസ്ഫാക് ആലം. സ്‌കൂള്‍ അവധിയായതിനാല്‍ കുട്ടികള്‍ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഈ സമയത്താണ് പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോയത്. നാല് മക്കളില്‍ രണ്ടാമത്തെയാളാണ് കൊല്ലപ്പെട്ട അഞ്ചുവയസുകാരി.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം