വിദ്യാർഥികളും ജീവനക്കാരും നേരിടുന്ന കടുത്ത ജാതി വിവേചനം തെളിവുകൾ സഹിതം പുറത്തുവന്നിട്ടും കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ സ്ഥാനത്ത് ശങ്കര്‍ മോഹന്‍ തുടരുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ശങ്കര്‍ മോഹന്‍ നടത്തുന്ന ജാതി വിവേചനങ്ങള്‍ക്കെതിരെ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം പതിനഞ്ചാം ദിവസം പിന്നിട്ടു. അതിനിടെ കേരള ചലച്ചിത്ര അക്കാദമി നടത്തുന്ന ഹാപ്പിനസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടകനായി എത്തുന്നതിനെതിരെ സംസ്ഥാന സർക്കാരിനും കേരള ചലച്ചിത്ര അക്കാദമിക്കും തുറന്ന കത്തുമായി ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ രംഗത്തെത്തി. സർക്കാരും അക്കാദമിയും ജാതിക്കോമരങ്ങൾക്കൊപ്പമാണ് നിൽക്കുന്നത് എന്നും വിദ്യാർഥികൾ കത്തിൽ പറയുന്നു.
ശങ്കര്‍ മോഹന്‍ നടത്തിയ ജാതീയതയ്ക്കും, മനുഷ്യത്വ രഹിത പ്രവര്‍ത്തികള്‍ക്കും, വിദ്യാര്‍ത്ഥി വിരുദ്ധതയ്ക്കും അയാളെ സംരക്ഷിക്കുന്ന അത്രയും കാലം അടൂര്‍ ഗോപാലകൃഷ്ണനും ഉത്തരവാദിയാണ്. അടൂര്‍ ഗോപാലകൃഷ്ണനും ശങ്കര്‍ മോഹനും ഒപ്പമാണ് അക്കാദമിയും സര്‍ക്കാരും നില്‍കുന്നതെങ്കില്‍, നിങ്ങള്‍ നില്‍ക്കുന്നത് പിഴുത് മാറ്റാന്‍ കേരളം ശ്രമിച്ച ജാതീയതയ്ക്കും ഒപ്പമാണെന്ന് കത്തില്‍ വിദ്യാര്‍ഥികള്‍ പറയുന്നു.
കത്തിന്റെ പൂര്‍ണ്ണരൂപം
കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പതിനഞ്ച് ദിവസമായി വിദ്യാര്‍ഥികള്‍ സമരത്തിലാണെന്ന് അറിഞ്ഞു കാണുമല്ലോ. മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപെട്ടവര്‍ക്കും ജാതീയമായി വിവേചനം നേരിട്ടവര്‍ക്കും വേണ്ടി ഒരുമിച്ച് കൊണ്ട് മുഴുവന്‍ വിദ്യാര്‍ത്ഥികളും സമരം നടത്തുന്നു. കൃത്യമായ തെളിവുകള്‍ നിരത്തിയിട്ടും തുറന്ന് പറച്ചിലുകള്‍ ഉണ്ടായിട്ടും വിദ്യാര്‍ത്ഥി സമരം തുടര്‍ന്ന് പോകുമ്പോഴാണ് ഇത്രയേറെ അനീതികള്‍ നടത്തിയ ശങ്കര്‍ മോഹനെ പരസ്യമായി സംരക്ഷിച്ചു പോരുന്ന അടൂര്‍ ഗോപാലകൃഷ്ണന്‍ കേരള ചലച്ചിത്ര അക്കാദമി നടത്തുന്ന ഹാപ്പിനസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഉദ്ഘാടകനായി വരുന്നത്.
5 സ്ത്രീകള്‍ തുടര്‍ച്ചയായി ഭീഷണികള്‍ നേരിട്ട് ജോലി പോകുമെന്ന ഭയത്തില്‍ ജീവിക്കുമ്പോള്‍, വിദ്യാര്‍ഥികള്‍ മാനസികമായി തളര്‍ന്ന് സിനിമ പഠനം പോലും തുടരാന്‍ കഴിയുമോ എന്ന ആശങ്കയില്‍ മുന്നോട്ട് പോകുമ്പോള്‍, ഭരണഘടന ഉറപ്പ് തന്ന അവകാശങ്ങള്‍ക്കും നീതിക്കും വേണ്ടി പാടുമ്പോള്‍, ശങ്കര്‍ മോഹന്‍ സംരക്ഷിക്കപ്പെടുകയാണ്.
കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശുചീകരണ തൊഴിലാളികളായ ചേച്ചിമാര്‍ നടത്തിയ തുറന്ന് പറച്ചിലുകള്‍ അക്കാദമിയുടെയോ സര്‍ക്കാരിന്റെയോ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ? മനുഷ്യരെന്ന പരിഗണന പോലും അവര്‍ക്ക് നല്‍കാതെയാണ് അടിമകളെ പോലെ ശങ്കര്‍ മോഹന്‍ അവരെ വീട്ടുജോലി ചെയ്യിച്ചത്. അയിത്തവും തൊട്ട് കൂടായ്മയും പ്രവര്‍ത്തിപ്പിച്ചത്. ആ വ്യക്തിയെ ഫിലിം ഫെസ്റ്റിവലില്‍ ഉദ്ഘാടകനായി നിങ്ങള്‍ വിളിച്ച അടൂര്‍ ഗോപാലകൃഷ്ണന്‍ ന്യായീകരിച്ചത് വായിച്ചിട്ടുണ്ടോ? 'കുലീന കുടുംബത്തില്‍ പിറന്നയാള്‍ ആയത് കൊണ്ട് അയാള്‍ അങ്ങനെ ചെയ്യില്ലെന്നും അയാള്‍ക്കെതിരെ ഉയര്‍ന്നതെല്ലാം കെട്ടിച്ചമച്ച ആരോപണങ്ങള്‍ ആണെന്നും! ശങ്കര്‍ മോഹന്‍ കുലീനനാണെങ്കില്‍ അയാള്‍ കാണിച്ച മനുഷത്വ വിരുദ്ധമായ ചെയ്തികളെയും ഭീഷണികളെയും വിരട്ടലുകളെയും മറികടന്ന് പുറം ലോകത്തോട് പറയാന്‍ ധൈര്യം കാണിച്ച ആ 5 സ്ത്രീകള്‍ ആരാണ്? സംവരണ ലംഘനം അടക്കം ശങ്കര്‍ മോഹന്‍ പ്രവര്‍ത്തിച്ച ജാതീയതയെ തുറന്ന് കാട്ടിയ വിദ്യാര്‍ഥികള്‍ ആരാണ്?
ശങ്കര്‍ മോഹന്റെ വീട്ടില്‍ അടിമപ്പണിയില്‍ മനസ് മടുത്ത് ജനിപ്പിച്ച അച്ഛനെയും അമ്മയെയും ശപിച്ചിട്ടുണ്ട് എന്ന് ജീവനക്കാരി കരഞ്ഞു പറയുമ്പോള്‍, അവരുടെ കണ്ണീര് കേവലം നിലനില്‍പിന് വേണ്ടി മാത്രമുള്ള നുണകളാണ് എന്ന് പറഞ്ഞയാളാണ് ഈ ഉദ്ഘാടകന്‍. ശങ്കര്‍ മോഹന്‍ പുലര്‍ത്തിയ ഗുരുതരമായ ജാതീയത, അയാളെ ന്യായീകരിക്കുക വഴി പച്ചയ്ക്ക് അവര്‍ത്തിച്ചയാളാണ് അടൂര്‍ ഗോപാലകൃഷ്ണന്‍.
അടൂര്‍ ഗോപാലകൃഷ്ണന്‍ വളരെ മികച്ച സിനിമാ സംവിധായകനായിരിക്കും. പക്ഷേ അയാള്‍ നശിപ്പിക്കാന്‍ കൂട്ട് നില്‍ക്കുന്നത് കുറേയേറെ സിനിമ വിദ്യാര്‍ഥികളുടെ ഭാവിയെയാണ്. വര്‍ഷങ്ങള്‍ കൊണ്ട് കേരളം നേടിയെടുത്ത നവോഥാന മുന്നേറ്റങ്ങളെയാണ്
5 സ്ത്രീകള്‍ തുടര്‍ച്ചയായി ഭീഷണികള്‍ നേരിട്ട് ജോലി പോകുമെന്ന ഭയത്തില്‍ ജീവിക്കുമ്പോള്‍, വിദ്യാര്‍ഥികള്‍ മാനസികമായി തളര്‍ന്ന് സിനിമ പഠനം പോലും തുടരാന്‍ കഴിയുമോ എന്ന ആശങ്കയില്‍ മുന്നോട്ട് പോകുമ്പോള്‍, ഭരണഘടന ഉറപ്പ് തന്ന അവകാശങ്ങള്‍ക്കും നീതിക്കും വേണ്ടി പാടുമ്പോള്‍, ശങ്കര്‍ മോഹന്‍ സംരക്ഷിക്കപ്പെടുകയാണ്. സംരക്ഷകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ കേരള ചലച്ചിത്ര അക്കാദമിയുടെ ഫിലിം ഫെസ്റ്റിവലില്‍ ഉദ്ഘാടകനായി വരികയാണ്.
അടൂര്‍ ഗോപാലകൃഷ്ണന്‍ വളരെ മികച്ച സിനിമാ സംവിധായകനായിരിക്കും. പക്ഷേ അയാള്‍ നശിപ്പിക്കാന്‍ കൂട്ട് നില്‍ക്കുന്നത് കുറേയേറെ സിനിമ വിദ്യാര്‍ഥികളുടെ ഭാവിയെയാണ്. വര്‍ഷങ്ങള്‍ കൊണ്ട് കേരളം നേടിയെടുത്ത നവോഥാന മുന്നേറ്റങ്ങളെയാണ്. ശങ്കര്‍ മോഹന്‍ നടത്തിയ ജാതീയതയ്ക്കും, മനുഷ്യത്വ രഹിത പ്രവര്‍ത്തികള്‍ക്കും, വിദ്യാര്‍ത്ഥി വിരുദ്ധതയ്ക്കും അയാളെ സംരക്ഷിക്കുന്ന അത്രയും കാലം അടൂര്‍ ഗോപാലകൃഷ്ണനും ഉത്തരവാദിയാണ്. അടൂര്‍ ഗോപാലകൃഷ്ണനും ശങ്കര്‍ മോഹനും ഒപ്പമാണ് അക്കാദമിയും സര്‍ക്കാരും നില്‍കുന്നതെങ്കില്‍, നിങ്ങള്‍ നില്‍ക്കുന്നത് പിഴുത് മാറ്റാന്‍ കേരളം ശ്രമിച്ച ജാതീയതയ്ക്കും ഒപ്പമാണ്. അക്കാദമി ഉദ്ഘാടകനായി അടൂര്‍ ഗോപാലകൃഷ്ണനെ കൊണ്ടുവരുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഞങ്ങള്‍ നടത്തുന്ന സമരത്തിനും ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ക്കും വിപരീതമായ രാഷ്ട്രീയത്തിന്റെ ഒപ്പം ചേരലാണ് ഈ നടപടി.
വിദ്യാര്‍ത്ഥി സമരം 15 ദിവസമായിട്ടും ഇത്രയേറെ തെളിവുകളും തുറന്നുപറച്ചിലുകളും ഉണ്ടായിട്ടും അക്കാദമിക്കും സര്‍ക്കാരിനും ഇനിയും ഞങ്ങള്‍ പറയുന്നത് മനസിലാവുന്നില്ലെങ്കില്‍ ഞങ്ങള്‍ മനസിലാക്കുന്നത്, നിങ്ങള്‍ നില്‍ക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്കൊപ്പമോ ചൂഷണം ചെയ്യപ്പെട്ട ജീവനക്കാര്‍ക്കൊപ്പമോ അല്ല പകരം ജാതി മാത്രം കണ്ട് മനുഷ്യരെ വേര്‍തിരിക്കുന്ന ജാതിക്കോമരങ്ങള്‍ക്കൊപ്പമാണെന്നാണ്.
ശങ്കര്‍ മോഹന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സംവരണ അട്ടിമറി വ്യക്തമാക്കുന്ന എല്‍ബിഎസിന്റെ കത്ത് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഈ വര്‍ഷത്തെ പ്രവേശനത്തില്‍ നടന്ന സംവരണ അട്ടിമറിയില്‍ യോഗ്യതയില്ലെന്ന് പറഞ്ഞ് പ്രവേശനം നിഷേധിക്കപ്പെട്ട ദളിത് വിദ്യാര്‍ഥി ശരത് ഇപ്പോള്‍ പ്രവേശനം നേടിയിരിക്കുന്നത് കൊല്‍ക്കത്തയിലെ സത്യജിത്‌റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലാണ്. രാജ്യാന്തര തലത്തില്‍ നടത്തിയ പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ എഡിറ്റിങ് വി്ഭാഗത്തില്‍ പ്രവേശനം നേടിയ ആറ് വിദ്യര്‍ഥികളിലൊരാളാണ് ശരത്. അദ്ദേഹത്തിനാണ് യോഗ്യത ഇല്ലെന്ന പേരില്‍ കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവേശനം നിഷേധിച്ചത്. സംവരണം അട്ടിമറി കോടതി അടക്കം ശരിവച്ചിട്ടും സര്‍ക്കര്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചതല്ലാതെ മറ്റ് നടപടികള്‍ ഒന്നും എടുത്തില്ല. ഇത്രയും പരാതികള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടയിലും ശങ്കര്‍ മോഹന്‍ തന്നെ കെ ര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡയറക്ടറായി തുടരുകയാണ്.