KERALA

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; ആറ് സിറ്റിങ് സീറ്റുകള്‍ കൈവിട്ട് എൽഡിഎഫ്, പിടിച്ചെടുത്ത് യുഡിഎഫും ബിജെപിയും

28 വാർഡുകളിൽ നടന്ന തിരഞ്ഞെടുപ്പിൽ 40 സ്ത്രീകളുൾപ്പെടെ 97 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്

വെബ് ഡെസ്ക്

സംസ്ഥാനത്തെ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ആറ് സിറ്റിങ് വാര്‍ഡുകള്‍ നഷ്ടപ്പെട്ട് എല്‍ഡിഎഫ്. ഇടുക്കി, കാസര്‍ഗോഡ് ഒഴികെ 12 ജില്ലകളിലായി 28 വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ 14 ഇടങ്ങളില്‍ എല്‍ഡിഎഫും എട്ട് വാര്‍ഡുകളില്‍ യുഡിഎഫും രണ്ടിടത്ത് ബിജെപിയും നാലിടത്ത് മറ്റ് പാര്‍ട്ടികളും വിജയിച്ചു.

തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രകാരം വോട്ടെടുപ്പ് നടന്ന വാര്‍ഡുകളില്‍ ആറ് സിറ്റിങ് വാര്‍ഡുകള്‍ നഷ്ടപ്പെട്ടപ്പോള്‍ എല്‍ഡിഎഫിന് ഒന്ന് മാത്രമാണ് പിടിച്ചെടുക്കാനായത്. 13 സീറ്റുകള്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. എന്നാല്‍ എല്‍ഡിഎഫില്‍ നിന്ന് 5 സീറ്റുകള്‍ യുഡിഎഫ് പിടിച്ചെടുത്തു. ഒരു സീറ്റ് ബിജെപിയും പിടിച്ചെടുത്തു.

ഒരു ജില്ലാ പഞ്ചായത്ത്, ഒരു ബ്ലോക്ക് പഞ്ചായത്ത്, ഒരു കോര്‍പറേഷന്‍, രണ്ട് മുനിസിപ്പാലിറ്റി, 23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവയിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. 40 സ്ത്രീകളുള്‍പ്പെടെ 97 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്.

40 സ്ത്രീകളുള്‍പ്പെടെ 97 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്.

തിരുവനന്തപുരം

കടയ്ക്കാവൂർ പഞ്ചായത്തിലെ നിലയ്ക്കാമുക്ക് വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി വിജയിച്ചു. യുഡിഎഫിന്റെ സിറ്റിങ് സീറ്റിലാണ് സിപിഎം സ്ഥാനാർഥി ബീന രാജീവ് വിജയിച്ചത്.

കൊല്ലം

കൊല്ലം കോർപറേഷനിലെ മീനത്തുചേരി ഡിവിഷനിൽ യുഡിഎഫിന് ജയം. എൽ ഡി എഫ് സിറ്റിങ് വാർഡ് 632 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. എൽഡിഎഫ് അഗം രാജു നീലകണ്ഠൻ മരിച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്. അതേസമയം വിളക്കുടി പഞ്ചായത്തിലെ ഒന്നാം വാർഡായ കുന്നംകോഡിൽ 241 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽ ഡി എഫ് വിജയിച്ചു. ഇടമുളയ്ക്കൽ പഞ്ചായത്തിലെ നാലാം വാർഡിൽ 262 വോട്ട് നേടി എൽഡിഎഫ് സീറ്റ് നിലനിർത്തി.

ആലപ്പുഴ

തണ്ണീർമുക്കം പഞ്ചായത്തിൽ ബിജെപിയും എടത്വയിൽ എൽഡിഎഫും സീറ്റ് നിലനിർത്തി. തണ്ണീർമുക്കത്ത് ബിജെപി ഭൂരിപക്ഷം 83, എടത്വയിൽ എൽഡിഎഫ് ഭൂരിപക്ഷം 71.

കോട്ടയം

കടപ്ലാമറ്റം വയലാ ടൗൺ വാർഡ് എൽഡിഎഫിൽ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ് സ്ഥാനാർഥി ബെന്നി ചേരവേലിയെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ഷിബു പോതംമാക്കിലാണ് 282 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തോൽപ്പിച്ചത്. വയലാ വാർഡിലെ അംഗം ജോയി കല്ലുപുര കേരള കോൺഗ്രസ് (എം) പ്രാദേശിക നേതൃയോഗത്തിനിടെ കുഴഞ്ഞുവീണു മരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

പത്തനംതിട്ട

കല്ലൂപ്പാറ 7–ാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ സീറ്റ് ബിജെപി പിടിച്ചെടുത്തു. 454 വോട്ട് ഭൂരിപക്ഷത്തിൽ ബിജെപി സ്ഥാനാർഥി രാമചന്ദ്രനാണ് വിജയിച്ചത് .

എറണാകുളം

കോതമംഗലം പോത്താനിക്കാട് പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സീറ്റ് നിലനിർത്തി. സിപിഎം സ്ഥാനാർഥി സാബു മാധവൻ 43 വോട്ടിന് ജയിച്ചു.

തൃശൂർ

കടങ്ങോട് പഞ്ചായത്ത് 14–ാം വാർ‌ഡ് ചിറ്റിലങ്ങാട് നടന്ന ഉപതിരഞ്ഞെടുപ്പിൽ 234 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സിപിഎം സ്ഥാനാർഥി എംകെ ശശിധരൻ സീറ്റ് നിലനിർത്തി.

പാലക്കാട്

പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം 17-ാം വാർഡ്‌ പാട്ടിമലയും വെള്ളിനേഴി ഒന്നാം വാർഡ്‌ കാന്തള്ളൂരും എൽഡിഎഫ്‌ നിലനിർത്തി. ജില്ലാ പഞ്ചായത്ത് ആലത്തൂർ ഡിവിഷനിൽ എൽ ഡി എഫിലെ പി എം അലി 7799 വോട്ടിന് വിജയിച്ചു. പാട്ടിമലയിൽ എൽഡിഎഫ് സ്ഥാനാർഥി കുളക്കുഴി ബാബുരാജ്‌ 51 വോട്ടിന് വിജയിച്ചു.

വെള്ളിനേഴി ഒന്നാം വാർഡ്‌ കാന്തള്ളൂരിൽ എൽഡിഎഫിലെ പി ആർ സുധ 392 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ വിജയിച്ചത്‌. തൃത്താല പഞ്ചായത്തിലെ രണ്ടാം വാർഡായ വികെ കടവിൽ എൽഡിഎഫ്‌ സിറ്റിങ് വാർഡിൽ യുഡിഎഫ്‌ വിജയിച്ചു. യുഡിഎഫിലെ പി വി മുഹമ്മദാലി 256 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്‌.

ആനക്കര പഞ്ചായത്തിലെ വാർഡ്‌ ഏഴ്‌ മലമക്കാവ്‌ യുഡിഎഫ്‌ നിലനിർത്തി. യുഡിഎഫിലെ പി ബഷീർ 234 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചു.

വയനാട്

ബത്തേരി നഗരസഭ പാളാക്കര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിലെ കെഎസ് പ്രമോദ് വിജയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിപിഎം പ്രതിനിധിയായി വിജയിച്ച പ്രമോദ്, അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് പാർട്ടി വിട്ടതോടെയാണ് ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. പ്രമോദിന് യുഡിഎഫ് ടിക്കറ്റ് നൽകുകയും ചെയ്തു.

മലപ്പുറം

മലപ്പുറം കരുളായി ചക്കിട്ടാമല വാർഡ് യുഡിഎഫ് നിലനിർത്തി. 68 വോട്ടിന് ലീഗ് സ്ഥാനാർഥി ജയിച്ചു

കോഴിക്കോട്

ചെറുവണ്ണൂർ പഞ്ചായത്തിലെ 15–ാം വാർഡ് യുഡിഎഫ് പിടിച്ചെടുത്തു. മുസ്‌ലിം ലീഗിലെ പി മുംതാസ് ആണു വിജയിച്ചത് (ഭൂരിപക്ഷം–168). പഞ്ചായത്ത് പ്രസിഡന്റായിരുന്ന സിപിഐയിലെ ഇപി രാധ മരിച്ച ഒഴിവിലായിരുന്നു ഉപതിരഞ്ഞെടുപ്പ്.

കണ്ണൂർ

കണ്ണൂരിൽ ഉപതെരഞ്ഞെടുപ്പ്‌ നടന്ന മൂന്ന്‌ വാർഡുകളിലും എൽഡിഎഫ്‌ വിജയിച്ചു. ശ്രീകണ്ഠപുരം നഗരസഭ - 23-ാം വാർഡായ കോട്ടൂരിൽ എൽഡിഎഫ്‌ സ്ഥാനാർഥി കെ സി അജിത 189 വോട്ട്‌ ഭൂരിപക്ഷത്തിൽ വിജയിച്ചു.

പേരാവൂർ പഞ്ചായത്തിലെ- ഒന്നാം വാർഡായ മേൽ മുരിങ്ങോടിയിൽ എൽഡിഎഫിന്റെ ടി രഗിലാഷ്‌ 146 വോട്ട്‌ ഭൂരിപക്ഷത്തിൽ വിജയിച്ചു. മയ്യിൽ പഞ്ചായത്ത്- എട്ടാം വാർഡായ വള്ളിയോട്ട് ഇ പി രാജൻ 301 വോട്ടിന്റെ ഭൂരിപക്ഷത്തിലും വിജയിച്ചു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ