KERALA

എ എഫ് പി ഐ കേരള ഘടകത്തിന്റെ വാർഷിക സമ്മേളനവും ശില്പശാലയും തിരുവനന്തപുരത്ത്

ജനുവരി 14, 15 തീയതികളിൽ തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലിലാണ് പരിപാടി

വെബ് ഡെസ്ക്

അക്കാദമി ഓഫ് ഫാമിലി ഫിസിഷ്യൻസ് ഓഫ് ഇന്ത്യ (എ എഫ് പി ഐ)യുടെ, കേരള ഘടകത്തിന്റെ വാർഷിക സമ്മേളനവും ശില്പശാലയും, ജനുവരി 14, 15 തീയതികളിൽ, തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലിൽ സംഘടിപ്പിക്കുന്നു. പ്രാഥമികാരോഗ്യ പരിപാലനത്തിന്റെ പ്രാധാന്യം ഉയർത്തി കാട്ടുന്ന കോവിഡ്‌ കാലഘട്ടത്തിൽ, ഫാമിലി മെഡിസിൻ വിഭാഗത്തിന്റെ ആവശ്യകതയും പ്രാഥമികാരോഗ്യ രംഗത്തുള്ള നൂതന ചികിത്സാരീതികളും ചർച്ച ചെയ്യപ്പെടുന്ന സമ്മേളനം ഡോ. ശശി തരൂർ എം പി ഉദ്‌ഘാടനം ചെയ്യും.

രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഫാമിലി ഫിസിഷ്യൻസും പ്രാഥമികാരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന മറ്റു ഡോക്ടർമാരും ഫാമിലി മെഡിസിൻ ബിരുദാനന്തര ബിരുദ വിദ്യാർഥികളും ഒത്തുചേരുന്ന സമ്മേളനത്തിൽ പ്രമുഖ ഡോക്ടർമാരുടെ പ്രഭാഷണങ്ങളും പ്രായോഗിക പരിശീലനത്തിനുള്ള ശില്പശാലകളും ഉണ്ടാകും. തലസ്ഥാനത്ത് ഇതാദ്യമായാണ് അക്കാദമി ഓഫ് ഫാമിലി ഫിസിഷ്യൻസ് ഓഫ് ഇന്ത്യ കേരള ഘടകത്തിന്റെ വാർഷിക സമ്മേളനം നടക്കുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ