എല്‍ദോസ് കുന്നപ്പിള്ളില്‍ 
KERALA

പരാതിക്കാരിയെ മർദിച്ചു; കുന്നപ്പിള്ളിലിനെതിരെ വീണ്ടും കേസ്

സ്ത്രീയെ ആക്രമിച്ചതിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമുളള വകുപ്പുകളാണ് ചുമത്തിയത്

വെബ് ഡെസ്ക്

ബലാത്സം​ഗക്കേസിൽ എൽദോസ് കുന്നപ്പിളളിലിന് കുരുക്ക് മുറുകുന്നു. മർദിച്ചെന്ന പരാതിക്കാരിയുടെ മൊഴിയില്‍ തിരുവനന്തപുരം വഞ്ചിയൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സ്ത്രീയെ ആക്രമിച്ചതിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമുള്ള വകുപ്പുകളാണ് എംഎല്‍എയ്ക്കെതിരെ ചുമത്തിയത്.

വഞ്ചിയൂരിൽ അഭിഭാഷകന്റെ മുറിയിൽ വച്ച് മർദിച്ചു എന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കുന്നപ്പിള്ളിലിനെതിരെ കേസ് എടുത്തിരിക്കുന്നത്. അതേസമയം, ബലാത്സം​ഗക്കേസിൽ കുന്നപ്പിള്ളിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സർക്കാർ ഹൈകോടതിയെ സമീപിക്കും. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി അനുവദിച്ച മുൻകൂർ ജാമ്യത്തിന്റെ വിധിപ്പകർപ്പുമായി അന്വേഷണ ഉദ്യോ​ഗസ്ഥൻ ഹൈകോടതിയിലെത്തി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനുമായി ചർച്ച നടത്തി.

നേരത്തെ, ബലാത്സം​ഗക്കേസിലും വധശ്രമക്കേസിലും മതിയായ തെളിവുകളുണ്ടെന്ന അടിസ്ഥാനത്തിൽ പ്രതിയെ കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്യാനായി അപ്പീൽ നൽകാൻ നിയമോപദേശവും ജില്ലാ ക്രൈം ബ്രാഞ്ചിന് ലഭിച്ചിരുന്നു. ഇതേത്തുടർന്നായിരുന്നു അന്വേഷണ ഉദ്യോ​ഗസ്ഥർ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനുമായി ചർച്ച നടത്തിയത്.

ജാമ്യ ഉത്തരവിനെ ചോദ്യം ചെയ്യാമെന്നാണ് പോലീസിന് കിട്ടിയ നിയമോപദേശം. എൽദോസിനെതിരെ ബലാത്സം​ഗം അടക്കമുളള ​ഗുരുതരമായ ആരോപണങ്ങളാണ് ഉളളത്. പ്രതിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യണമെന്നും തെളിവ് ശേഖരണത്തിന് ഇത് അനിവാര്യമാണെന്നും അടക്കമുളള കാര്യങ്ങൾ ഉയർത്തിയാകും മുൻകൂർ ജാമ്യം റദ്ദാക്കാനുളള ഹർജി സർക്കാർ നൽകുക. കൂടാതെ, എൽദോസ് കുന്നപ്പിളളിൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന കാര്യവും അന്വേഷണസംഘം ഹൈക്കോടതിയെ അറിയിക്കും.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍