KERALA

തസ്മിദിനെ തട്ടിയെടുക്കാന്‍ മറ്റൊരു സംഘത്തിന്റെ ശ്രമം; പിന്മാറിയത് ചോദ്യം ചെയ്യലിനൊടുവില്‍

കണ്ടെത്തുമ്പോള്‍ ബാലിക മറ്റൊരു സംഘത്തിനൊപ്പമായിരുന്നു.

വെബ് ഡെസ്ക്

കഴക്കൂട്ടത്തു നിന്ന് കാണാതായ പതുമൂന്നുകാരി അസം ബാലിക തസ്മിദിനെ കണ്ടെത്തിയത് ഏറെ ശ്രമകരമായ തിരച്ചിലിനൊടുവില്‍. കാണാതായി 37 മണിക്കൂറിനു ശേഷം ചെന്നൈ-ഗുവാഹത്തി താംബരം എക്‌സ്പ്രസില്‍ നിന്ന് ചെന്നൈയിലെ മലയാളി സമാജം പ്രവര്‍ത്തകരാണ് കുട്ടിയെ കണ്ടെത്തിയത്.

കണ്ടെത്തുമ്പോള്‍ ബാലിക മറ്റൊരു സംഘത്തിനൊപ്പമായിരുന്നു. അവര്‍ ബാലികയെ വിട്ടുനല്‍കാന്‍ തയാറല്ലായിരുന്നുവെന്നും 'ഇത് ഞങ്ങളുടെ കുട്ടി' ആണെന്നുമായിരുന്നു അവരുടെ അവകാശവാദമെന്നും മലയാളി സമാജം പ്രവര്‍ത്തകര്‍ പറഞ്ഞു. ഗുവാഹത്തിയിലേക്കു പോകുന്ന ട്രെയിനിന്റെ മുന്നിലെ ജനറല്‍ കംപാര്‍ട്‌മെന്റില്‍ ഒരു സംഘം പുരുഷന്മാര്‍ക്കൊപ്പമിരിക്കുകയായിരുന്നു പെണ്‍കുട്ടി.

സമാജം പ്രവര്‍ത്തകര്‍ പുരുഷന്മാരെ കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് അവര്‍ പിന്മാറിയത്. തുടര്‍ന്ന് കുട്ടിയെ രക്ഷപെടുത്തിയ സമാജം പ്രവര്‍ത്തകര്‍ ഉടന്‍ തന്നെ ആര്‍പിഎഫിന് കൈമാറുകയായിരുന്നു. റെയില്‍വേ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ ലഭ്യമാക്കിയ കുട്ടിയെ ഇന്നു കേരളത്തില്‍ എത്തിക്കുമെന്നാണ് വിവരം.

തസ്മിദ് കന്യാകുമാരിയില്‍ നിന്ന് ചെന്നൈയിലേക്ക് പോയത് അറിഞ്ഞ കേരളാ പോലീസ് അവിടേക്ക് തിരിച്ചിരുന്നു. ഇതിനിടെയാണ് കുട്ടി ഗുവാഹത്തിക്കുള്ള ട്രെയിനില്‍ കയറിയതായി സംശയം ഉണ്ടാകുന്നത് . ചെന്നൈയിലേക്കു തിരിച്ച പോലീസ് സംഘം മറ്റൊരു ട്രെയിനില്‍ ഉടന്‍ ഗുവാഹത്തിക്കു തിരിക്കും.

അതേസമയം കേരളത്തില്‍ നിന്ന് മറ്റൊരു പോലീസ് സംഘത്തെ വിമാനമാര്‍ഗം ഉടന്‍ ഗുവാഹത്തിക്ക് അയയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. കമ്മീഷണറുടെ നിര്‍ദേശപ്രകാരമാണ് നടപടി. കന്യാകുമാരി, നാഗര്‍കോവില്‍ ജങ്ഷന്‍, ചെന്നൈ എന്നീ റെയില്‍വേ സ്റ്റേഷനുകളില്‍നിന്നാണ് അന്വേഷണ സംഘത്തിനു ദൃശ്യങ്ങള്‍ ലഭിച്ചത്.

നാഗര്‍കോവില്‍ ജംഗ്ഷന്‍ റെയില്‍വേ സ്‌റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിലിറങ്ങി കുപ്പിയില്‍ വെള്ളം ശേഖരിച്ച് തിരിച്ച് തസ്മിദ് ട്രെയിനില്‍ കയറുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഉച്ചതിരിഞ്ഞ് മൂന്നോടെയാണിത്. പിന്നീട് ചെന്നൈയ്ക്കുള്ള ട്രെയിന്‍ കയറുന്നതിന്റെ ദൃശ്യങ്ങള്‍ കന്യാകുമാരി സ്‌റ്റേഷനില്‍ നിന്നും ലഭിച്ചു.

കഴക്കൂട്ടത്തുനിന്ന് ഇന്നലെ രാവിലെ 9.30ന് വീടുവിട്ടിറങ്ങിയ കുട്ടിയ്ക്കായി തിരുവനന്തപുരം മുതല്‍ കന്യാകുമാരി വരെ ശക്തമായ അന്വേഷണമാണ് പോലീസ് നടത്തുന്നത്. കുട്ടി ഇന്നലെ രാത്രിയോടെ കന്യാകുമാരിയിലെത്തിയെന്ന നിഗമനത്തില്‍ കേരള പോലീസ് സംഘം ഇന്ന് രാവിലെ ഏഴോടെ ഇവിടെയെത്തി പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

രാവിലെ 5.30ന് കന്യാകുമാരി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് കുട്ടിയെ കണ്ടതായി ഓട്ടോറിക്ഷ ഡ്രൈവര്‍ വിവരം നല്‍കിയിരുന്നു. തുടര്‍ന്നാണ് കന്യാകുമാരി കേന്ദ്രീകരിച്ച് കേരള, തമിഴ്‌നാട് പോലീസ് തിരച്ചില്‍ നടത്തിയത്. എന്നാല്‍ കുട്ടി ഇവിടെ എത്തിയതായി സ്ഥിരീകരിക്കാന്‍ തക്കതായ തെളിവ് ലഭിച്ചില്ലെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന വിവരം. കന്യാകുമാരി സ്റ്റേഷനിലെ സി സി ടിവിയിലും കുട്ടിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നില്ല. പ്രദേശവാസികളെയും വ്യാപാരികളെയും കുട്ടിയുടെ ഫോട്ടോ കാണിച്ചും സി സി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുമാണ് തിരച്ചില്‍ നടത്തിയത്.

തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഉച്ചയ്ക്കു 2.10നു കന്യാകുമാരിയിലേക്കുള്ള ഐലന്‍ഡ് എക്സ്പ്രസില്‍ എത്തിയ കുട്ടിയെ പുലര്‍ച്ചെ കന്യാകുമാരിയില്‍ കണ്ടെന്നാണ് ദൃക്സാക്ഷി മൊഴി. ട്രെയിനില്‍ എതിര്‍വശത്തെ സീറ്റിലുണ്ടായിരുന്ന ബബിതയെന്ന യാത്രക്കാരി കുട്ടിയുടെ ഫോട്ടോ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പോലീസിനു കൈമാറിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം