KERALA

കേരള കോൺഗ്രസിൽ വീണ്ടും രാജി; ജോസഫ് വിഭാഗം വൈസ് ചെയർമാന്‍ മാത്യു സ്റ്റീഫൻ രാജിവച്ചു

മുൻ ഉടുമ്പൻചോല എംഎൽഎ ആയിരുന്നു മാത്യു സ്റ്റീഫൻ

വെബ് ഡെസ്ക്

കേരള കോൺഗ്രസിൽ നിന്നുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. കേരള കോൺഗ്രസ് ജോസഫ് വിഭാഗം വൈസ് ചെയർമാൻ മാത്യു സ്റ്റീഫൻ പാർട്ടിയിൽ നിന്നും രാജിവച്ചു. മുൻ ഉടുമ്പുഞ്ചോല എംഎൽഎ കൂടിയായിരുന്നു മാത്യു സ്റ്റീഫൻ. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നും രാജിക്കത്ത് പാർട്ടി ചെയർമാൻ പി ജെ ജോസഫിന് കൈമാറിയെന്നും മാത്യു സ്റ്റീഫൻ പ്രതികരിച്ചു.

കഴിഞ്ഞ ദിവസം കേരള കോൺഗ്രസ് പാർട്ടി ഡെപ്യൂട്ടി ചെയർമാൻ ജോണി നെല്ലൂർ പാർട്ടിവിട്ടതിന് പിന്നാലെയാണ് മാത്യു സ്റ്റീഫന്റെയും രാജി. ജോണി നെല്ലൂര്‍ രൂപിരീകരിക്കുന്ന പാര്‍ട്ടിയിൽ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ശനിയാഴ്ച എറണാകുളത്ത് പുതിയ പാർട്ടിയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നും മാത്യു സ്റ്റീഫൻ അറിയിച്ചു. ബിജെപിയുമായി സംസാരിച്ചിരുന്നുവെന്നും മാത്യു സ്റ്റീഫൻ പറഞ്ഞു. എന്നാൽ റബർ കർഷകരമായി ബന്ധപ്പെട്ട കാര്യമാണ് സംസാരിച്ചതെന്നാണ് മാത്യു സ്റ്റീഫൻ മാധ്യമങ്ങളോട് പറഞ്ഞത്.

എട്ടാം കേരള നിയമസഭയിൽ ഉടുമ്പൻ ചോലയെ പ്രതിനിധീകരിച്ച മാത്യു സ്റ്റീഫൻ, മഹാത്മഗാന്ധി സർവകലാശാല സെനറ്റ് അംഗം, കെഎസ്എഫ്ഇ ബോർഡ് അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കേരള കോൺഗ്രസിന്റെ യുവജന സംഘടനയായ കേരള യൂത്ത് ഫ്രണ്ടിന്റെ സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ് എന്നീ പദവികളും അദ്ദേഹം വഹിച്ചിരുന്നു.

ഈ മാസം 22നാണ് ജോണി നെല്ലൂർ പുതിയ പാർട്ടി പ്രഖ്യാപിക്കുന്നത്. വിവിധ ക്രൈസ്തവ സഭകളുടെ പിന്തുണയോടെയാണ് ജോണി നെല്ലൂർ പുതിയ പാർട്ടി രൂപീകരിക്കുന്നത്. നാഷണല്‍ പ്രോഗ്രസീവ് പാർട്ടിയെന്നാണ് പുതിയ സംഘടനയുടെ പേര്. ക്രൈസ്തവരുടെയും മലയോരമേഖലയുടെയും പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്ന പാർട്ടിയുടെ രൂപീകരണത്തിൽ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ കൃത്യമായ ഇടപെടൽ ഉണ്ടെന്നാണ് വിവരം. ഓപ്പറേഷൻ താമരയുടെ ഭാഗമായി ബിജെപി കേന്ദ്ര നേതൃത്വം മുൻകയ്യെടുത്താണ് ജോണി നെല്ലൂരിന്റെ നേതൃത്വത്തിൽ പുതിയ പാർട്ടി രൂപീകരിച്ച് ക്രിസ്ത്യൻ വിഭാഗത്തെ ബിജെപിയിലേക്ക് ആകർഷിക്കാൻ ശ്രമിക്കുന്നത്. ജോസഫ് വിഭാഗത്തിന്റെ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വിക്ടർ തോമസും കഴിഞ്ഞ ദിവസം പാർട്ടി വിട്ടിരുന്നു. ഇനിയും നിരവധി പേർ കേരള കോൺഗ്രസ് വിട്ട് ജോണി നെല്ലൂരിന്റെ പാർട്ടിക്കൊപ്പം പോകുമെന്നാണ് റിപ്പോർട്ട്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം