അഭിഭാഷകരുടെ ഓഫീസില്‍ വച്ച് ബലാത്സംഗ കേസിലെ പരാതിക്കാരിയെ മര്‍ദിച്ചെന്ന കേസില്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യം. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. സ്ത്രീത്വത്തെ അപമാനിക്കല്‍, വ്യാജ രേഖ ചമയ്ക്കല്‍, മര്‍ദനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് വഞ്ചിയൂര്‍ പോലീസ് എംഎല്‍എയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. പരാതിയില്‍ അഭിഭാഷകരടക്കമുള്ളവര്‍ക്കെതിരെയും പോലീസ് കേസെടുത്തിരുന്നു.
അതിനിടെ, ബലാത്സംഗ കേസില്‍ എല്‍ദോസ് കുന്നപ്പിള്ളിലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹെക്കോടതി ഈ മാസം ഒന്‍പതിന് പരിഗണിക്കും. അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കാനാവശ്യപ്പെട്ട് സർക്കാർ ഹർജി നൽകിയത്. വസ്തുതകൾ വിലയിരുത്താതെയാണ് മുൻകൂർ ജാമ്യം അനുവദിച്ചതെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. അധികാരവും പണവുമുള്ള പ്രതി, സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ട്. പരാതിക്കാരിയുടെ മാനസികാവസ്ഥ പരിഗണിച്ചില്ലെന്നും സർക്കാർ ഹർജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ബലാത്സംഗക്കേസില്‍ എൽദോസ് കുന്നപ്പിള്ളില്‍ എംഎൽഎയ്ക്ക് ഒക്ടോബർ 20നാണ് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.