KERALA

'എസ്എടിയിലും പണിയുണ്ട്, ലിസ്റ്റ് വേണം'; കോര്‍പ്പറേഷനില്‍ നിന്ന് പാര്‍ട്ടിക്ക് നേരത്തെയും കത്തയച്ചു

എസ്എടി ആശുപത്രിയില്‍ രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് നിര്‍മ്മിച്ചിട്ടുള്ള വിശ്രമ കേന്ദ്രത്തിലേക്കുള്ള നിയമനമാണ് കത്ത് വിവാദത്തിനിടെ ചര്‍ച്ചയാവുന്നത്.

വെബ് ഡെസ്ക്

തൊഴിലവസരങ്ങളിലെ നിയമനത്തിന് പാര്‍ട്ടി അനുഭാവികളുടെ പട്ടിക തേടി നേരത്തെയും തിരുവനന്തപുരം നഗരസഭയില്‍ നിന്ന് സിപിഎം ജില്ലാ നേതൃത്വത്തിന് കത്ത് നല്‍കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരം നഗരസഭയിലെ എസ്എടി ആശുപത്രിയില്‍ രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് നിര്‍മ്മിച്ചിട്ടുള്ള വിശ്രമ കേന്ദ്രത്തിലേക്കുള്ള നിയമനമാണ് കത്ത് വിവാദത്തിനിടെ ചര്‍ച്ചയാവുന്നത്.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി ആര്‍ അനില്‍ ഒക്ടോബര്‍ 24 നാണ് കത്ത് നല്‍കിയിരിക്കുന്നത്.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി ആര്‍ അനില്‍ ഒക്ടോബര്‍ 24 നാണ് കത്ത് നല്‍കിയിരിക്കുന്നത്. ഈ കത്തിലും സിപിഎം ജില്ലാ സെക്രട്ടറി ആനാവുര്‍ നാഗപ്പനെ അഭിസംബോധന ചെയ്യുന്നതാണ്. മാനേജര്‍, കെയര്‍ ടേക്കര്‍, സെക്യൂരിറ്റി, ക്ലീനര്‍ തസ്തികകളിലേക്ക് കുടുംബശ്രീ അംഗങ്ങളുടെ ലിസ്റ്റ് ലഭ്യമാക്കണമെന്നാണ് കത്തിലെ ആവശ്യം.

തിരുവനന്തപുരം നഗരസഭയിലെ വിവിധ വകുപ്പുകളിലെ തൊഴിലവസരങ്ങളിലേക്ക് പാര്‍ട്ടി അനുഭാവികളെ തേടി മേയര്‍ ആര്യ രാജേന്ദ്രന്‍ കത്തയച്ചതുമായി ബന്ധപ്പെട്ട വിവാദം കത്തുന്നതിനിടെയാണ് പുതിയ കത്ത് പുറത്ത് വരുന്നത്. ആദ്യ കത്ത് സംബന്ധിച്ച് മേയര്‍ പറയട്ടെ എന്ന് നിലപാട് എടുത്ത് സിപിഎം ജില്ലാ സെക്രട്ടറി രംഗത്ത് എത്തിയതിന് പിന്നാലെയാണ് പുതിയ കത്ത്.

എന്നാല്‍, കത്ത് അയച്ചില്ലെന്ന് ആര്യ രാജേന്ദ്രനും, കത്ത് കണ്ടിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും പ്രതികരിച്ചു. ഇതോടെ കത്ത് ചോര്‍ന്നതാണോ എന്ന തരത്തിലുള്ള ചര്‍ച്ചകളും ഉയര്‍ന്നിട്ടുണ്ട്. കത്ത് ചോര്‍ന്നത് നഗരസഭ പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസില്‍ നിന്നാണെന്നാണ് പുറത്തുവരുന്ന വിവരം. പാര്‍ട്ടി ജില്ലാ നേതൃത്വത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തരത്തില്‍ ഉയരുന്ന വിവാദങ്ങളില്‍ സിപിഎമ്മിലും അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മേയറുടെ പേരില്‍ പുറത്തായ കത്ത് വ്യാജമാണോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്നായിരുന്നു സിപിഎം കേന്ദ്രങ്ങള്‍ നല്‍കിയ ആദ്യ പ്രതികരണം. ഇതിന് പിന്നാലെയാണ് വീണ്ടും കത്തുകള്‍ പുറത്ത് വരുന്നത്.

കരാര്‍ നിയമനത്തിലെ കത്ത് വിവാദത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് മേയറുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. മാര്‍ച്ചിനിടെ പോലീസും സമരക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

അതിനിടെ, തിരുവനന്തപുരം മേയര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പരാതി. നഗരസഭയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ നടത്തിയ മുഴുവന്‍ കരാര്‍ നിയമനങ്ങളും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍ ശ്രീകുമാറാണ് വിജിലന്‍സില്‍ പരാതി നല്‍കിയത്

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ