KERALA

കെടിയു വിസിയെ സര്‍ക്കാരിന് നിയമിക്കാം; സിസ തോമസിന്റേത് താത്കാലിക നിയമനം തന്നെയെന്ന് ഹൈക്കോടതി

സർക്കാരിന് പുതിയ പാനൽ സമർപ്പിക്കാമെന്ന് ഹൈക്കോടതി

നിയമകാര്യ ലേഖിക

കെടിയു വിസിയായി സിസ തോമസിന്റെ നിയമനം താത്കാലികം തന്നെയെന്ന് ഹൈക്കോടതി. ചട്ടപ്രകാരമുളള നടപടികൾ പൂ‍ർത്തിയാക്കിയുള്ള നിയമനമല്ലെന്നും, പ്രത്യേക സാഹചര്യത്തിൽ ചാൻസലർ നടത്തിയ നിയമനമാണെന്നും കോടതി വ്യക്തമാക്കി. പുതിയ വിസി ആരാകണമെന്ന് നിർദേശിക്കാനുളള അവകാശം സർക്കാരിനാണ്. പുതിയ പാനൽ സമർപ്പിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. സിസ തോമസിന്റേത് താത്കാലിക നിയമനമായതിനാലാണ് മാറിനിൽക്കാൻ ഉത്തരവ് പുറപ്പെടുവിക്കാത്തതെന്നും ഡിവിഷൻ ബെഞ്ച് വ്യക്താക്കി.

പ്രത്യേക സാഹചര്യത്തിൽ ഗവർണർ നടത്തിയ നിയമനമായതിനാല്‍  ഇടപെടുന്നില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഡോ. സിസ തോമസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി ഉത്തരവിനെതിരായ സർക്കാരിന്റെ അപ്പീലിലാണ് ഹൈക്കോടതി ഉത്തരവ്. സർക്കാർ നിർദേശിച്ച പേരുകാരെ തഴഞ്ഞ് ചാൻസലർ സ്വമേധയാ വി സി നിയമനം നടത്തിയത് ചോദ്യം ചെയ്യുന്ന ഹർജി തള്ളിയതിനെതിരായ അപ്പീലാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.

സാങ്കേതിക സർവകലാശാല വൈസ് ചാൻസലറെ നിയമിക്കാനായി എത്രയും വേഗം ചാൻസലറുടെ പ്രതിനിധിയേയും ഉൾപ്പെടുത്തി സെർച്ച് ആൻഡ് സെലക്ഷൻ കമ്മിറ്റിക്ക് രൂപം നൽകണമെന്നായിരുന്നു സിംഗിൾ ബെഞ്ച് നിർദേശം. സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് വൈസ് ചാൻസലർക്ക് സ്ഥാനം ഒഴിയേണ്ടി വന്നതിനെ തുടർന്നാണ് വിസിയുടെ താത്കാലിക നിയമനം വേണ്ടി വന്നത്. ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർക്കോ പ്രൊവൈസ് ചാൻസലർക്കോ ചുമതല നൽകണമെന്ന സർക്കാർ നിർദേശം കണക്കിലെടുക്കാതെ ചാൻസലർ ഏകപക്ഷീയമായി തീരുമാനം എടുത്തെന്നാരോപിച്ചാണ് സർക്കാർ സിംഗിൾബെഞ്ചിനെ സമീപിച്ചത്. ഈ വാദമാണ് അപ്പീലിലും ഉന്നയിച്ചിരുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ