KERALA

ബ്രഹ്മപുരത്ത് പുകയണയ്ക്കാൻ ഏറ്റവും ഫലപ്രദം നിലവിലെ രീതിയെന്ന് വിദഗ്ധ സമിതി

ദ ഫോർത്ത് - കൊച്ചി

ബ്രഹ്മപുരത്ത് പുകയണയ്ക്കാൻ ഏറ്റവും ഫലപ്രദം, നിലവിൽ പ്രയോഗിക്കുന്ന രീതിയെന്ന് സർക്കാരിന്റെ വിദഗ്ധ സമിതി. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റേതാണ് വിലയിരുത്തൽ. മാലിന്യം ഇളക്കി മറിച്ച് വെള്ളം പമ്പ് ചെയ്യുന്നതാണ് ഇപ്പോൾ നടന്നു വരുന്ന രീതി. പുക അണയ്ക്കുന്നതിന് മറ്റു മാർഗങ്ങൾ യോഗം ചർച്ച ചെയ്തെങ്കിലും ബ്രഹ്മപുരത്തെ സാഹചര്യത്തിൽ ഇവയൊന്നും ഫലപ്രദമല്ലെന്നാണ് വിലയിരുത്തിയത്.

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടർന്നുള്ള സ്ഥിതിഗതികൾ വിലയിരുത്താനാണ് യോഗം ചേർന്നത്. തീപിടിത്തത്തെ തുടർന്ന് നിലവിൽ അവശേഷിക്കുന്ന പുക പൂർണമായും അണയ്ക്കുന്നതിനും ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കുന്നതിനുമുള്ള നിർദേശങ്ങൾ യോഗം ചർച്ച ചെയ്തു. പുക ഉയരുമ്പോൾ അന്തരീക്ഷത്തിലുണ്ടാകുന്ന മലിനീകരണത്തെ കുറിച്ച് വിദഗ്ധ സമിതി വിവിധ നിർദേശങ്ങൾ മുന്നോട്ടു വച്ചു. പുകയിൽ നിന്നുയരുന്ന ഡയോക്സിന്റെ അളവ് കുറയ്ക്കുന്നതിന് അന്തരീക്ഷത്തിൽ വെള്ളം സ്പ്രേ ചെയ്യുന്നത് ഗുണകരമാകും. തീയും പുകയും പൂർണമായി അണയ്ക്കുന്നതിനാണ് പ്രാഥമിക പരിഗണന. തീപിടിത്ത സാധ്യതയുള്ള പ്രദേശങ്ങൾ മുൻകൂട്ടി കണ്ടെത്താൻ ഇൻഫ്രാറെഡ് തെർമൽ ക്യാമറകളും എച്ച് എച്ച് ഗ്യാസ് മോണിറ്ററുകളും വാങ്ങാനും തീരുമാനമായി.

പുക ഉയരുന്ന സാഹചര്യത്തിൽ റിസ്ക് അനാലിസിസ് നടത്താൻ മലിനീകരണ നിയന്ത്രണ ബോർഡിന് യോഗം നിർദേശം നൽകി. തീപിടിത്തത്തെ തുടർന്ന് പ്ലാന്റിൽ അവശേഷിക്കുന്ന ചാരം ഉടൻ നീക്കം ചെയ്യാനും യോഗം നിർദേശിച്ചു. എം ജി സർവകലാശാല, കുസാറ്റ്, എൻ ഐ ഐ എസ് ടി, പരിസ്ഥിതി - കാലാവസ്ഥാ വ്യതിയാനം എന്നിവിടങ്ങളിലെ വിദഗ്ധരും ദുരന്ത നിവാരണ അതോറിറ്റി, ഫയർ ആന്റ് റെസ്ക്യൂ, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും

അതിഷി മന്ത്രിസഭയില്‍ ഏഴു മന്ത്രിമാര്‍; മുകേഷ് അഹ്ലാവത് പുതുമുഖം