KERALA

അരിക്കൊമ്പന്‍ കമ്പം ടൗണില്‍: ഓട്ടോറിക്ഷകൾ തകർത്തു, പരിഭ്രാന്തരായി ജനങ്ങൾ

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്

വെബ് ഡെസ്ക്

ചിന്നക്കനാലിൽ നിന്നും നാടുകടത്തിയ അരിക്കൊമ്പൻ തമിഴ്നാട്ടിലെ ജനവാസ മേഖലയായ കമ്പം ടൗണിലെത്തി. മേതക്കാനത്ത് നിന്നും കാട്ടിലൂടെ സഞ്ചരിച്ച് പുലർച്ചയോടെ കമ്പത്തെത്തിയ അരിക്കൊമ്പനെ കണ്ട് പ്രദേശവാസികൾ പരിഭ്രാന്തരായി. നിരവധി വാഹനങ്ങളാണ് അരിക്കൊമ്പൻ തകർത്തത്. ഇന്ന് രാവിലെ ആനയുടെ സിഗ്നൽ നഷ്ടമായതിനെത്തുടർന്ന് വനംവകുപ്പ് നടത്തിയ തിരച്ചിലിലാണ് അരിക്കൊമ്പനെ കണ്ടെത്തിയത്.

ആനയെ കണ്ട ജനങ്ങൾ ബഹളം വെച്ചും പടക്കം പൊട്ടിച്ചും കാട്ടിലേക്ക് ഒടിച്ചുവിടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. വനപാലക സംഘം എത്തി നടത്തിയ ശ്രമങ്ങളും വിഫലമായി. പരിഭ്രാന്തരായ അരിക്കൊമ്പനെ പേടിച്ച് ഓടാന്‍ ശ്രമിച്ച ഒരു യുവാവിന് പരുക്കേറ്റിട്ടുണ്ട്. തലനാരിഴയ്ക്കാണ് യുവാവ് രക്ഷപ്പെട്ടത്. ആന ചിന്നക്കനാൽ മേഖലയിലേക്ക് മടങ്ങാൻ ശ്രമിക്കുന്നതായാണ് സൂചന. ജനങ്ങൾ വീട്ടിനകത്ത് തന്നെ തുടരണമെന്ന മുന്നറിയപ്പാണ് തമിഴ്നാട് സർക്കാർ നൽകിയിട്ടുള്ളത്.

ചിന്നക്കനാലില്‍ നിന്ന് ഏപ്രില്‍ 29നാണ് മയക്കുവെടിവെച്ച് പെരിയാര്‍ വന്യജീവി സങ്കേതത്തിലെ മേതകാനത്തിന് സമീപം അരിക്കൊമ്പനെ കൊണ്ടുവിട്ടത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ