KERALA

ജനങ്ങളുടെ ആശങ്ക പരിഗണിക്കണം; അരിക്കൊമ്പന്‍ വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ കേരളം

ജനങ്ങളെപ്രകോപിപ്പിച്ചു കൊണ്ട് നടപടിയുമായി മുന്നോട്ടു പോകുക എന്നത് പ്രയാസം നിറഞ്ഞ കാര്യമാണെന്ന് എ കെ ശശീന്ദ്രന്‍

വെബ് ഡെസ്ക്

ഇടുക്കി ചിന്നക്കനാലില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഒരുപോലെ ഭീക്ഷണിയായ അരിക്കൊമ്പനെ പിടികൂടുന്ന വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി കേരളം. ഹൈക്കോടതി ഉത്തരവ് ഫലം കാണാത്ത സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കാനെരുങ്ങുന്നത്.

ആനയെ ഏത് സ്ഥലത്തേക്ക് മാറ്റണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കണം എന്നായിരുന്നു ഹെെക്കോടതിയുടെ നിലപാട്. അത് സാധിക്കാതെ വന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നത്. വനം മന്ത്രി എകെ ശശീന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്.

ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതിയും ശരിവെക്കുകയാണെങ്കില്‍ സര്‍ക്കാരിന് തിരിച്ചടിയാകും

ജനങ്ങളുടെ പ്രതിഷേധവും, ആനയെ മാറ്റുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുക. അരിക്കൊമ്പന്‍ വിഷയത്തില്‍ ഹൈക്കോടതി സ്വീകരിച്ച നിലപാട് പ്രയാസകരമാണെന്നും ഈ വിഷയത്തില്‍ മന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി. 'ആനയെ പറമ്പിക്കുളത്തേക്ക് മാറ്റാനാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. എന്നാല്‍, തീരുമാനം പുറത്തുവന്നതിന് പിന്നാലെ ഗോത്ര വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ജനികീയ പ്രക്ഷോഭവുമായി രംഗത്തെത്തി. ജനങ്ങളെപ്രകോപിപ്പിച്ചു കൊണ്ട് നടപടിയുമായി മുന്നോട്ടു പോകുക എന്നത് പ്രയാസം നിറഞ്ഞ കാര്യമാണെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി. അരിക്കൊമ്പനെ മാറ്റാന്‍ ഏത് പ്രദേശം തിരഞ്ഞെടുത്താലും അവിടെയെല്ലാം ഇതേ സ്ഥിതിയായിരിക്കും'- മന്ത്രി പ്രതികരിച്ചു.

ജനങ്ങളെപ്രകോപിപ്പിച്ചു കൊണ്ട് നടപടിയുമായി മുന്നോട്ടു പോകുക എന്നത് പ്രയാസം നിറഞ്ഞ കാര്യമാണെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി

ചിന്നക്കനാലില്‍ വലിയ വെല്ലുവിളി ഉയര്‍ത്തിയ അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരെ പറമ്പിക്കുളത്ത് ജനങ്ങള്‍ പ്രക്ഷോഭവുമായി രംഗത്തെത്തി. അരിക്കൊമ്പനെ പറമ്പിക്കുളത്തിന് വേണ്ടന്നായിരുന്നു അവരുടെ നിലപാട്. തുടര്‍ന്നാണ് നെന്മാറ എംഎല്‍എ കെ ബാബു ഹൈക്കോടതിയെ സമീപിച്ചത്. ഇത് സര്‍ക്കാരിന് വലിയ തിരിച്ചടിയായി. ഇതിന് പിന്നാലെയാണ് അരിക്കൊമ്പനെ മറ്റിടങ്ങളിലേക്ക് മാറ്റുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ