KERALA

അരിക്കൊമ്പനെ മാറ്റുന്നത് പെരിയാര്‍ വനമേഖലയിലേക്ക്; കുമളി പഞ്ചായത്തില്‍ നിരോധനാജ്ഞ

അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിലേയ്ക്ക് മാറ്റും

വെബ് ഡെസ്ക്

ചിന്നക്കനാലിൽ ഭീതി പടർത്തിയ അരിക്കൊമ്പനെ മാറ്റുന്നത് പെരിയാർ വന്യജീവി സങ്കേതത്തിലേയ്ക്ക്. അവസാന നിമിഷത്തിലാണ് ആനയെ എങ്ങോട്ട് മാറ്റുന്നത് എന്ന് വനം വകുപ്പ് വെളിപ്പെടുത്തിയത്. ആനയെ എത്തിക്കുന്നതിന് മുന്നോടിയായി കുമളി പഞ്ചായത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും വൈദ്യുതി വിച്ഛേദിക്കുകയും ചെയ്തു.

ലോറിയില്‍ കയറ്റിയതിന് ശേഷം അരിക്കൊമ്പന്റെ ദേഹത്ത് റേഡിയോ കോളര്‍ ഘടിപ്പിച്ചു

കുമളിയില്‍നിന്ന് 22 കിലോമീറ്റര്‍ അകലെ സീനിയറോട വനമേഖലയിലാണ് അരിക്കൊമ്പനെ തുറന്നുവിടുക എന്നാണ് വിവരം. ഇതിനായി ഉള്‍ക്കാട്ടിലേക്ക് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വഴി വെട്ടിയിരുന്നു. അരിക്കൊമ്പനെ എവിടേയ്ക്കാണ് കൊണ്ടുപോകുന്നതെന്ന് സംബന്ധിച്ച് നടപടി ക്രമങ്ങളുടെ ഒരു ഘട്ടത്തിലും വിവരങ്ങളുണ്ടായിരുന്നില്ല.

ലോറിയില്‍ കയറ്റിയതിന് ശേഷം അരിക്കൊമ്പന്റെ ദേഹത്ത് റേഡിയോ കോളര്‍ ഘടിപ്പിച്ചു. കുങ്കിയാനകള്‍ ഏറെ പണിപ്പെട്ടാണ് അരിക്കൊമ്പനെ ലോറിയില്‍ കയറ്റിയത്. മഴയും മൂടല്‍ മഞ്ഞും ഇതിനോടൊപ്പം വെല്ലുവിളിയായി. മഴ തുടര്‍ന്നാല്‍ അരിക്കൊമ്പന് മയക്കം വിട്ടേക്കുമെന്ന ആശങ്കയും നിലനിന്നിരുന്നു.

കാട്ടാനയെ പിടികൂടാനുള്ള ദൗത്യത്തില്‍ പങ്കാളികളായ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ ജീവനക്കാരെയും ജില്ലാ ഭരണകൂടത്തെയും മന്ത്രി അഭിനന്ദിച്ചു

കാട്ടാനയെ പിടികൂടിയ ദൗത്യ സംഘത്തെ വനം മന്ത്രി അഭിനന്ദിച്ചു. ദൗത്യത്തില്‍ പങ്കാളികളായ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ ജീവനക്കാരെയും ജില്ലാ ഭരണകൂടത്തെയും മന്ത്രി അഭിനന്ദിച്ചു. ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ എല്ലാവിധ പിന്തുണയും നല്‍കിയ ജനപ്രതിനിധികള്‍, നാട്ടുകാര്‍, ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദിയെന്നും ശശീന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം