1997 ല്‍ ഗോഡ് ഓഫ് സ്‌മോള്‍ തിങ്സ് പ്രസിദ്ധീകരിച്ചപ്പോള്‍ അതിന് കൈവന്ന സ്വീകാര്യത സമീപകാല ചരിത്രത്തിലൊന്നും ഇല്ലാത്ത വിധത്തിലായിരുന്നു. അതേവര്‍ഷം നോവലിന് ബുക്കര്‍ പ്രൈസും കിട്ടി. പിന്നീട് നാല്‍പ്പതിലധികം ഭാഷകളില്‍ അയ്മനത്തിന്റെയും മീനച്ചിലാറിന്റെയും സമീപത്തെ ജീവിതം ലക്ഷങ്ങള്‍ വായിച്ചു.
സ്ത്രീകളുടെ അവകാശപോരാട്ടത്തില്‍ നീതിന്യായ കോടതിയില്‍നിന്ന് നിര്‍ണായക വിജയം നേടിയ മേരി റോയിയുടെ മകള്‍ വിശ്വപ്രസിദ്ധയായി. അന്നും അരുന്ധതി റോയ് അമ്മയോടൊപ്പമായിരുന്നില്ല കഴിഞ്ഞിരുന്നത്. നീതിയ്ക്ക് വേണ്ടി പോരടിച്ച മകളും ലോകത്തെമ്പാടുമുള്ള അനീതിയ്ക്കും ചൂഷണങ്ങള്‍ക്കുമെതിരെ പിന്നീട് നിരന്തരം എഴുതിയ മകളും തമ്മിലുള്ള ആര്‍ദ്രമായ ബന്ധം വെളിപ്പെടുത്തുന്നതായിരുന്നു ഗോഡ് ഓഫ് സ്‌മോള്‍ തിങ്സ് മേരി റോയിക്ക് സമര്‍പ്പിച്ച് അരുന്ധതി എഴുതിയ വാക്കുകള്‍.
എന്നെ വളര്‍ത്തി വലുതാക്കിയ മേരി റോയിക്ക്. ഇടയ്ക്ക് കയറി മിണ്ടുന്നതിന് മുൻപ് അനുവാദം ചോദിക്കാന്‍ പഠിപ്പിച്ചതിന്. പറന്നകലാന്‍ അനുവദിക്കുവോളം എന്നെ സ്നേഹിച്ചതിന്
ഇത്രയുമായിരുന്നു അതില്‍ എഴുതിയത്.
ആത്മകഥാംശം ഉളള നോവലായിരുന്നു ഗോഡ് ഓഫ് സ്‌മോള്‍ തിങ്സ്.