ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവും 
KERALA

'തെക്കും വടക്കും ഒന്നാണ്'; സുധാകരന് ആര്യാ രാജേന്ദ്രന്റെ സചിത്ര മറുപടി

സച്ചിന്‍ദേവിനൊപ്പമുള്ള ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചുകൊണ്ടാണ് ആര്യയുടെ വിമര്‍ശനം

വെബ് ഡെസ്ക്

തെക്കന്‍ കേരളത്തിലെ രാഷ്ട്രീയക്കാരെ പരിഹസിച്ച കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പരാമര്‍ശത്തിന് മറുപടിയുമായി തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍. ബാലുശ്ശേരി എംഎല്‍എയും ഭര്‍ത്താവുമായ കെ എം സച്ചിന്‍ദേവിനൊപ്പമുള്ള ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചുകൊണ്ടാണ് ആര്യയുടെ വിമര്‍ശനം. 'തെക്കും വടക്കും ഒന്നാണ്' എന്ന തലക്കെട്ടോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ബാലുശ്ശേരി എംഎല്‍എ കെ എം സച്ചിന്‍ദേവും തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും സെപ്റ്റംബര്‍ നാലിനാണ് വിവാഹിതരായത്. മേയര്‍ പങ്കുവെച്ച ചിത്രത്തിന് മികച്ച പ്രതികരണവും പിന്തുണയുമാണ് ജനങ്ങളുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. സുധാകരന് ഇതിലും മികച്ച മറുപടി സ്വപ്‌നങ്ങളില്‍ മാത്രം എന്ന പരിഹാസവും കമെന്റ് ബോക്‌സില്‍ നിറയുന്നുണ്ട്.

ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് തെക്ക് വടക്ക് രാഷ്ട്രീയത്തെ കുറിച്ചുള്ള ചോദ്യത്തിന് തെക്കന്‍ കേരളത്തിലെ രാഷ്ട്രീയക്കാരെ സുധാകരന്‍ പരിഹസിച്ചത്. രാമായണ കഥയെ തന്റെ രീതിയില്‍ വ്യാഖ്യാനിച്ച് പരിഹാസരൂപേണ കഥ പറഞ്ഞുകൊണ്ടായിരുന്നു തെക്കന്‍ കേരളത്തിലെയും മലബാറിലെയും രാഷ്ട്രീയക്കാര്‍ തമ്മില്‍ ചരിത്രപരമായ വ്യത്യാസങ്ങളുണ്ടെന്ന് സുധാകരന്‍ പറഞ്ഞത്.

പരാമര്‍ശത്തില്‍ ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നത്. സുധാകരന് എന്തും പറയാമെന്നും അതിനെതിരെ ഒന്നും പറയാനില്ലെന്നുമായിരുന്നു ശശി തരൂരിന്റെ പ്രതികരണം. 46 വര്‍ഷം പാരമ്പര്യമുള്ള ട്രെയിനിയാണ് താന്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ