മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ് (87) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ 7.40നായിരുന്നു അന്ത്യം. ഹൃദ്രോഗ - ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം സംസ്കാരം നാളെ രാവിലെ 9 മണിക്ക് നിലമ്പൂര്‍ മുക്കട്ട വലിയ ജുമാ മസ്ജിദില്‍ നടക്കും.
മലബാറില്‍ നിന്നുമുള്ള കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവാണ് ആര്യാടന്‍ മുഹമ്മദ്. നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും എട്ട് തവണ വിജയിച്ച ആര്യാടന്‍, 1980-82 കാലത്തെ ഇ കെ നായനാര്‍ മന്ത്രിസഭയില്‍ തൊഴില്‍ വനം വകുപ്പ് മന്ത്രിയായും എ കെ ആന്റണി മന്ത്രിസഭയിൽ തൊഴിൽ- ടൂറിസം മന്ത്രിയായും ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായും പ്രവർത്തിച്ചു.
1935 ല്‍ മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ ഉണ്ണീന്‍-കാദിയമുണ്ണി ദമ്പതികളുടെ മകനായി ജനിച്ച ആര്യാടന്‍ മുഹമ്മദ് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലൂടെയാണ് സജീവ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. 1952-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗമായി രാഷ്ട്രീയത്തിൽ പ്രവേശിച്ച ആര്യാടൻ മുഹമ്മദ്, 1958 മുതൽ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി അംഗമാണ്. കോഴിക്കോട് ഡിസിസി, മലപ്പുറം ഡിസിസി എന്നിവയുടെ പ്രസിഡന്റ്, കെപിസിസി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.
1977ലാണ് നിലമ്പൂരില്‍ നിന്നും ആദ്യമായി ആര്യാടന്‍ മുഹമ്മദ് നിയസമഭയിലേക്ക് വിജയിക്കുന്നത്. 1980, 1987, 1991, 1996, 2001, 2006, 2011 എന്നീ വർഷങ്ങളിലും വിജയം തുടരാന്‍ അദ്ദേഹത്തിന് സാധിച്ചു.1965 ലും 1967 ലും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും കെ കുഞ്ഞാലിയോട് തോൽവി ഏറ്റുവാങ്ങി. 1969ൽ നടന്ന കുഞ്ഞാലി വധക്കേസിൽ ആര്യാടന്‍ മുഹമ്മദ് പ്രതിയായിരുന്നു. പിന്നീട് ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.
എ കെ ആന്റണി എ ഗ്രൂപ്പ് രൂപീകരിച്ച് കോൺഗ്രസുമായി അകന്നപ്പോൾ ആര്യാടൻ മുഹമ്മദും പാർട്ടി വിട്ടു. 1980ലെ ഉപതിരഞ്ഞെടുപ്പിൽ മുല്ലപ്പള്ളി രാമചന്ദ്രനെ പരാജയപ്പെടുത്തി നിയമസഭയിലെത്തി, ഇ കെ നായനാർ മന്ത്രിസഭയിൽ തൊഴിൽ - വനംവകുപ്പ് മന്ത്രി സ്ഥാനം വഹിച്ചു. 1981ൽ നായനാര്‍ മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിച്ച് എകെ ആന്‍റണി കോണ്‍ഗ്രസിലേക്ക് മടങ്ങിയപ്പോള്‍ ആര്യാടന്‍ മുഹമ്മദും കൂടെ മടങ്ങി
1980ൽ ആര്യാടൻ മുഹമ്മദ് തൊഴിൽ മന്ത്രി ആയിരിക്കെയാണ് കർഷക തൊഴിലാളി മിനിമം വേതനം നടപ്പാക്കുന്നത്. വൈദ്യുതി മന്ത്രി സ്ഥാനം വഹിച്ചപ്പോള്‍ മലയോര മേഖലകളിലും മലപ്പുറം ജില്ലയിലും വൈദ്യുതി ക്ഷാമം പരിഹരിക്കാൻ പദ്ധതികൾ നടപ്പാക്കി. ആര്യാടന്‍ മന്ത്രിയായിരിക്കെയാണ് ആദിവാസി കോളനികളിലും ഉൾവനങ്ങളിലും വൈദ്യുതി എത്തിയത്.
ശ്രദ്ധേയനായ നിയമസഭാ സാമാജികനായിരുന്നു ആര്യാടന്‍ മുഹമ്മദ് . മതനിരപേക്ഷ നിലപാടുകൾ ഉയർത്തിപ്പിടിച്ചു.മുഖ്യമന്ത്രി പിണറായി വിജയന്‍
ഭൂരിപക്ഷ വര്‍ഗീയതയേയും ന്യൂനപക്ഷ വര്‍ഗീയതയേയും ഒരുപോലെ എതിര്‍ത്ത നേതാവ്. പ്രത്യാഘാതങ്ങളെ ഭയക്കാതെ ശരികള്‍ തുറന്നുപറഞ്ഞു.എ കെ ആന്റണി
കോണ്‍ഗ്രസിനും മതേതര കേരളത്തിനും കനത്ത നഷ്ടം. ശക്തമായ നിലപാടുകള്‍കൊണ്ട് സ്വയം അടയാളപ്പെടുത്തിയ നേതാവ്.ഉമ്മന്‍ ചാണ്ടി
കേരളത്തിലും മലബാറിലാകെയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശവും കരുത്തുമായ അനിഷേധ്യ നേതാവ്.പി കെ കുഞ്ഞാലിക്കുട്ടി
സംസ്ഥാനത്തെ കോൺഗ്രസിന്റെ ഗതിവിഗതികൾ നിയന്ത്രിക്കുന്നതിൽ നിര്‍ണായക പങ്കുവഹിച്ചു. പാർട്ടിയോടുള്ള അടിയുറച്ച കൂറും ശക്തമായ നിലപാടുകളും ആര്യാടനെ വ്യത്യസ്തനാക്കിരമേശ് ചെന്നിത്തല