നിയമസഭ കയ്യാങ്കളി 
KERALA

പുതിയ തെളിവുകളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല; നിയമസഭ കൈയാങ്കളി കേസ് തുടരന്വേഷണം അവസാനിച്ചു

ദ ഫോർത്ത് - തിരുവനന്തപുരം

മുൻ ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസിൽ തുടരന്വേഷണം അവസാനിച്ചു. 81 ദിവസം കൊണ്ടാണ് അന്വേഷണം പൂർത്തിയാക്കിയത്. പുതിയതായി തെളിവുകൾ ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇത് കാരണം നേരത്തെ സമർപിച്ച കുറ്റപ്രത്രം അനുസരിച്ച തന്നെ വിചാരണ പരിഗണിക്കും. കയ്യാങ്കളിക്കിടെ ഇടതു വനിതാ എംഎൽഎമാരെ ആക്രമിച്ച സംഭവത്തിൽ പോലീസ് പ്രത്യേക എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി കേസ് അടുത്ത മാസം 9 ന് പരിഗണിക്കും.

വാച്ച് ആൻഡ് വാർഡ് ഉദ്യോഗസ്ഥർ ബോധപൂർവമായ ആക്രമണത്തിന് ഇരയായിട്ടില്ല

നിയമസഭാ കയ്യാങ്കളി കേസിൽ നേരത്തെ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. കോൺഗ്രസ് എംഎൽഎമാർ തങ്ങളെ ആക്രമിച്ചതായി എൽഡിഎഫ് വനിതാ എംഎൽഎമാർ പരാതി നൽകിയതിന് തുടർന്നാണ് കേസിൽ തുടരന്വേഷണം നടത്തണമെന്ന് പോലീസ് ആവശ്യപ്പെട്ടത്. അന്വേഷണത്തിന് കോടതി മൂന്നുമാസത്തെ സമയം അനുവദിച്ചു. അക്രമം നടന്ന സമയത്ത് അന്നത്തെ ഭരണപക്ഷമായ കോൺഗ്രസ് എംഎൽഎമാർ, എൽഡിഎഫ് വനിതാ എംഎൽഎമാരെ ആക്രമിച്ചതായി സാക്ഷി മൊഴികളിൽ നിന്നും വ്യക്തമായതായി പോലീസ് റിപ്പോർട്ടിൽ പറയുന്നു. വനിതാ സാമാജികർ ആക്രമിക്കപ്പെട്ടതിനെ തുടർന്ന് എൽഡിഎഫ് സാമാജികർ പ്രകോപിതരായി. ഇതേ തുടർന്നാണ് അക്രമം ഉണ്ടായത്. ബോധപൂർവമായ ആക്രമണത്തിന് വാച്ച് ആൻഡ് വാർഡ് ഉദ്യോഗസ്ഥർ ഇരയായിട്ടില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി.

തുടരന്വേഷണത്തിൽ പതിനെന്ന് സാക്ഷികളെയും , നാല് രേഖുകളം അന്വേഷണ സംഘം പരിഗണിച്ചു

തുടരന്വേഷണത്തിൽ പതിനെന്ന് സാക്ഷികളെയും , നാല് രേഖുകളം അന്വേഷണ സംഘം പരിഗണിച്ചു. ഇതിൽ നിയമസഭാ സെക്രട്ടറി ശാരംഗധരൻ , എംഎൽ എമാർ ഉൾപ്പെടെ 100 പേരുടെ മൊഴി എടുത്തു. ബി സത്യൻ, കോലിയക്കോട് എൻ കൃഷ്ണൻ നായർ, ജമീല പ്രകാശം, ഇ എസ് ബിജിമോൾ, രാജു എബ്രഹാം, മുല്ലക്കര രത്നാകരൻ, കെ ദാസൻ, കെ രാജു, കെ ബി ഗണേഷ് കുമാർ, എ പി അബ്ദുള്ള കുട്ടി, സി ദിവാകരൻ, കെ പി മോഹനൻ, ഗീത ഗോപി, അനൂപ് ജേക്കബ്, ഡോ. ജയരാജ്, കെ സി ജോസഫ്, സുരേഷ് കുറുപ്പ്, പി സി ജോർജ്, ആർ. സെൽവരാജ്, ഇ ചന്ദ്രശേഖരൻ, കെ കെ ലതിക, കെ എസ്. സലീഖ, ബി ഡി ദേവസ്യ, സി. രവീന്ദ്രനാഥ്, വി എസ് സുനിൽകുമാർ, തേറബിൽ രാമകൃഷ്ണൻ എന്നിവരുടെ മൊഴി എടുത്തു. ഇത് കൂടാതെ നിയമസഭാ വാച്ച് ആൻഡ് വാർഡ് ചീഫ് മാർഷലയിരുന്ന അൻവിൻ. ജെ ആൻ്റണി എന്നിവരുടെ മൊഴികളും രേഖപ്പെടുത്തി.

ബാര്‍ കോഴ വിവാദത്തിനിടെ 2015 മാർച്ച് 13 ന് അന്നത്തെ ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ആക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്ട്ടം വരുത്തി എന്നാണ് പോലീസ് കേസ്. ശിവൻകുട്ടി, ഇടതു നേതാക്കളായ ഇ പി ജയരാജൻ, കെ ടി ജലീൽ, കെ അജിത്, കെ കുഞ്ഞഹമ്മദ്, സി കെ സദാശിവൻ, എന്നിവരാണ് കേസിലെ പ്രതികൾ.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്